തൃശ്ശൂരിൽ സിപിഎം നേതാവ് കുത്തേറ്റ് കൊല്ലപ്പെട്ടു; വെട്ടേറ്റ മൂന്ന് പേരുടെ നില ഗുരുതരം. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

തൃശ്ശൂർ: ജില്ലയിൽ സിപിഎം നേതാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. പുതുശേരി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപ് ആണ് ഇന്നലെ രാത്രി ചിറ്റിലങ്ങാട് വച്ച് കൊല്ലപ്പെട്ടത്. പരുക്കേറ്റ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ തൃശൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ബിജെപി-ബജരംഗ്ദള്‍ പ്രവര്‍ത്തകരായ ചിറ്റിലങ്ങാട് സ്വദേശി നന്ദന്‍, ശ്രീരാഗ് തുടങ്ങിയവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിലവില്‍ പരുക്കേറ്റവര്‍ പൊലീസിന് നല്‍കിയ മൊഴി.സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അഞ്ഞൂർ സി ഐ ടി യു തൊഴിലാളി ജിതിൻ, വിപിൻ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.

കഴിഞ്ഞദിവസം രാത്രി പത്തരയോടെ എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങാട്ടാണ് സംഭവം. ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് ദുരന്തത്തിൽ കലാശിച്ചത്. സംഭവത്തിന് പിന്നിൽ ബിജെപിയാണെന്നാണ് സിപിഎം ആരോപിക്കുന്നത്. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മേഖലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഐഎം നേതാവ് പി.യു. സനൂപിന്റേത് രാഷ്ട്രീയക്കൊലപാതകമാണെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. രാഷ്ട്രീയമല്ലാതെ മറ്റു കാരണങ്ങളില്ല. ആര്‍എസ്എസ്, ബജ്റംഗ്ദള്‍ ബന്ധമുള്ളവരാണ് പ്രതികളെന്നാണ് അറിയുന്നത്. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു സുഹൃത്തിനെ ചിറ്റിലങ്ങാട്ട് എത്തിച്ച് മടങ്ങി വരുമ്പോഴായിരുന്നു സനൂപിനും സംഘത്തിനും നേരെ ആക്രമണമുണ്ടായത്. പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. സനൂപ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. . ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

Top