പ്രതിപക്ഷത്തിന് ചുട്ടമറുപടി; ബജറ്റ് അവതരണം വെറുതെയാവില്ല; വാഗ്ദാനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പാലിച്ചിരിക്കുമെന്ന് തോമസ് ഐസക്

thomas-isaac

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് ജനവിരുദ്ധമാണെന്ന് പറഞ്ഞ പ്രതിപക്ഷത്തിന് തോമസ് ഐസക്കിന്റെ ചുട്ടമറുപടി. പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാഴ്‌വാക്കാകില്ലെന്നാണ് തോമസ് ഐസക്ക് പറയുന്നത്.

സാമ്പത്തിക മാന്ദ്യത്തെ മറികടന്ന് എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്നത് എങ്ങനെയെന്നതിന്റെ ഉത്തരം ബജറ്റിലുണ്ടാകുമെന്നും തോമസ് ഐസക് പറയുന്നു. ജനങ്ങളില്‍ ആത്മവിശ്വസം വര്‍ദ്ധിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകും. നികുതി പിരിവ് ഊര്‍ജിതമാക്കും. യു.ഡി.എഫ് സര്‍ക്കാര്‍ പിരിക്കാതെ വിട്ട നികുതി പിരിച്ചെടുക്കും. ചരക്ക് സേവന നികുതിക്ക് കേരളം തയ്യാര്‍. സാമ്പത്തിക അച്ചടക്കം വേണ്ടിവരും. 2010ലെ ഹരിത ബജറ്റിന്റെ തുടര്‍ച്ചയായിരിക്കും ഈ ബജറ്റെന്നും ധനമന്ത്രി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബജറ്റില്‍ വന്‍കിട പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകില്ല. നികുതിയിതര വരുമാനം വര്‍ധിപ്പിക്കാന്‍ നടപടികളുണ്ടാകും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലെ തീരുമാനം ബജറ്റിനു ശേഷമായിരിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി. ബജറ്റ് അവതരിപ്പിക്കുന്നതിന് നിയമസഭയിലേക്ക് പുറപ്പെടും മുന്‍പ് ഔദ്യോഗിക വസതിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top