ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി ചുമതലയേറ്റ വിഎസിന് പത്തുമാസമായി ശമ്പളമില്ല !

തിരുവനന്തപുരം: പുതിയ സ്ഥാനമേറ്റെടുത്ത മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദന് പത്ത് മാസമായി ശമ്പളമില്ല !

പ്രതിപക്ഷ അംഗം റോജി എം. ജോണ്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. ആനുകൂല്യങ്ങള്‍ എത്രയെന്ന സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016 ഓഗസ്റ്റ് 18നാണ് വി.എസ് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. വിഎസിന് മാത്രമല്ല സ്റ്റാഫുകള്‍ക്കും പത്തുമാസമായി ശമ്പളം നല്‍കിയട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് വിഎസിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. സിപിഎം കേന്ദ്രകമ്മിറ്റിയുടെ ഒത്തുതീര്‍പ്പുഫോര്‍മുലയായിട്ടായിരുന്നു വിഎസിന് ഈ സ്ഥാനം നല്‍കിയത്.

Top