തലശ്ശേരിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന് തലയ്ക്ക് അടിയേറ്റു.. ആര്‍.എസ്.എസ് ആക്രമണമെന്ന് ആരോപണം

കണ്ണൂര്‍:കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ ആക്രമണങ്ങൾ അരങ്ങേറുന്നു. സി.പി.ഐ.എം പ്രവര്‍ത്തകന് തലക്കടിയേറ്റു. എരഞ്ഞോളി സ്വദേശി സുമിത്തിനാണ് അടിയേറ്റത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് പിന്നിലെന്നാണ് ആരോപണം. എരഞ്ഞോളിപ്പാലത്തിനു സമീപമാണ് അക്രമം നടന്നത്.വാഹനത്തിന്റെ അമിത വേഗത ചോദ്യം ചെയ്ത സുമിത്തിനെ രണ്ടംഗ സംഘം അക്രമിക്കുകയായിരുന്നു. തലക്ക് ഇരുമ്പുവടികൊണ്ട് അടിയേറ്റ് വീണ സുമിത്തിനെ തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സുമിത്തിന്റെ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് സി.പി.ഐ.എം പ്രവര്‍ത്തകന്‍ പറഞ്ഞു.

Top