കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. എളമക്കര സ്വദേശി നല്‍കിയ പരാതിയിലാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. എറണാംകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെ പിടികൂടിയത്.
ക്രൈം നന്ദകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ചാനൽ വഴിയായിരുന്നു മുഖ്യമന്ത്രിക്കെതിരെ വീഡിയോ പുറത്തുവിട്ടത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കെ റെയില്‍ പദ്ധതിക്കായി ചെലവാക്കിയ പണം സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച പോസ്റ്റ് എന്ന പേരിലായിരുന്നു നന്ദകുമാര്‍ മുഖ്യമന്ത്രിക്കെതിരെ വീഡിയോ ഇറക്കിയത്.
മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതാണ് വീഡിയോ എന്ന് പോലീസ് വ്യക്തമാക്കി. സില്‍വര്‍ലൈന്‍ പദ്ധതിക്കായി ചെലവാക്കിയ പണത്തിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ നന്ദകുമാര്‍ അസഭ്യം പറയുന്ന വീഡിയോയാണ് വാട്സ്ആപ്പിലൂടെ പ്രചരിച്ചത്.