കേരളം ക്രിമിനലുകളുടെ നാട് …ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമല്ലാത്ത സ്ഥലം കേരളം ;മോശം പട്ടണം കൊച്ചി:ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

ന്യുഡല്‍ഹി:ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമല്ലാത്ത സ്ഥലം കേരളമെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്.കേരളത്തിന്റെ ക്രമ സമാധാന നിലവാരം ഉത്തരേന്ത്യയിലെ മോശപ്പെട്ട സ്ഥലങ്ങളെന്ന് ഇതുവരെ കരുതിയിരുന്ന ഉത്തര്‍പ്രദേശും ഡല്‍ഹിയുമെല്ലാം പിന്നില്‍ മാത്രമായിരിക്കുകയാണ് .ക്രമസമാധാനനിലവാരം തകര്‍ന്നു.കേരളം സുരക്ഷിതമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍  സൂചിപ്പിക്കുന്നത് .കേരളം അക്രമങ്ങളുടെയും രക്തപാതകങ്ങളുടെയും രാജ്യതലസ്ഥാനമായി മാറി കൊണ്ടിരിക്കുകയാണ് കേരളം.

ഒരു സംസ്ഥാനത്തെ ജനസംഖ്യ, അവിടത്തെ അക്രമ സംഭവങ്ങള്‍ എന്നിവയുടെ താരതമ്യ പഠനം നടത്തിയ എന്‍സിആര്‍ബി ( നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ) കണ്ടെത്തിയത് ഏറ്റവും കൂടുതല്‍ അക്രമ പ്രവണത പ്രകടിപ്പിക്കുന്ന ജനസഞ്ചയം കേരളത്തിലാണുള്ളത് എന്നും., ഏറ്റവും അപകടം പിടിച്ച പട്ടണം കൊച്ചിയാണ് എന്നുമാണ്.rape32-11

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2010 വരെ ലഭ്യമായ വിവരങ്ങള്‍ ക്രോഡീകരിച്ചതിലൂടെ, ക്രൈം റേറ്റിന്റെ ദേശീയ ശരാശരിയായ 187.6 ന്റെ ഏകദേശം ഇരട്ടിയോളമാണ് കേരളത്തിന്റെ ക്രൈം റേറ്റ് എന്നാണ് കണ്ടത്. 424.1 ആണ് കേരളത്തിന്റെ ക്രൈംറേറ്റ്. രാജ്യ ത്തെ വിവിധ നഗരങ്ങളിലെ ശരാശരി ക്രൈം റേറ്റ് 341.3 ആയിരിക്കുമ്പോള്‍ കൊച്ചിയുടേത് 1879.8 എന്ന ഭീതിജനകമായ ഒരു സൂചികയാണ് നല്‍കുന്നത്. 2009-ല്‍ വിവിധ പട്ടണങ്ങളില്‍ നടന്ന അക്രമസംഭവങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ അക്രമസംഭവങ്ങളുടെ വളര്‍ച്ചാ നിരക്ക് കൊച്ചിയുടേത് മുന്‍ വര്‍ഷത്തേക്കാള്‍ 193 ശതമാനം ഉയര്‍ന്നതായാണ് കാണിക്കുന്നത്.

ജനസംഖ്യയില്‍ ഓരോ ഒരു ലക്ഷം പേര്‍ക്കിടയില്‍ സംഭവിക്കുന്ന കുറ്റകൃത്യങ്ങളുടെ കണക്കിനെയാണ് ക്രൈം റേറ്റ് എന്നു കണക്കാക്കുന്നത്. ഒരു സംസ്ഥാനത്തോ പട്ടണത്തിലോ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന അക്രമസംഭവങ്ങളുടെ എണ്ണമെടുക്കുന്നതിനേക്കാള്‍ പ്രസ്തുത പട്ടണത്തിന്റേയോ സംസ്ഥാനത്തിന്റേയോ ക്രൈം റേറ്റ് കണക്കാക്കുകയാണെങ്കില്‍ ആ സ്ഥലങ്ങളുടെ ക്രമ സമാധാന നിലയുടെ കുറച്ചു കൂടി യഥാര്‍ത്ഥമായ ചിത്രം വെളിപ്പെടും.crime-against-woman

ഉയര്‍ന്ന ജനസംഖ്യയുള്ള ഒരു സംസ്ഥാനത്ത് ഉണ്ടാകുന്ന അക്രമ സംഭവങ്ങളുടെ ആകെ എണ്ണം അതിലും കുറഞ്ഞ ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തിലെ ആകെ അക്രമ സംഭവങ്ങളുടെ എണ്ണത്തേക്കാള്‍ സ്വാഭാവികമായും കൂടുതലായിരിക്കും. ഇങ്ങനെ കണക്കാക്കി നോക്കിയിട്ട് ജനസംഖ്യ കൂടുതലുള്ള പ്രസ്തുത സംസ്ഥാനത്തെ ക്രമസമാധാന രംഗം ആകെ താറുമാറാണ് എന്ന് വ്യഖ്യാനിക്കുന്നത് തീര്‍ത്തും തെറ്റായിരിക്കും.

ഒരു ലക്ഷം പേര്‍ക്കിടയില്‍ സംഭവിക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം കണക്കാക്കിയപ്പോള്‍ കേരളത്തേക്കാള്‍ ജനസംഖ്യയും വിസ്തീര്‍ണ്ണവും ഉള്ള മധ്യപ്രദേശിനെ ബഹുദൂരം പിന്നിലാക്കിയാണ് കേരളം മുന്നില്‍ നില്‍ക്കുന്നത്. കേരളത്തില്‍ അത് 424.1 ആയിരിക്കുമ്പോള്‍ മധ്യപ്രദേശില്‍ അത് 297.2 മാത്രമാണ്. മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ഡല്‍ഹിയില്‍ 279.8 ആണ്. എന്നാല്‍ കുത്തഴിഞ്ഞ ക്രമസമാധാന രംഗമുള്ള സംസ്ഥാനമെന്ന് കുപ്രസിദ്ധമായ യുപിയുടെ ക്രൈം റേറ്റ് വെറും 87.5 മാത്രമാണ് എന്നതാണ് ശ്രദ്ധേയം.ലഹളകളുടെയും കൊള്ളയുടെയും സംഭവങ്ങള്‍ മാത്രം കണക്കിലെടുത്ത് അവലോകനം ചെയ്യുമ്പോഴും കേരളീയര്‍ക്ക് ഉയര്‍ന്ന സ്ഥാനം തന്നെയാണ് ഉളളത്. അവയിലെ ദേശീയ ശരാശരി 6.4 ആയിരിക്കുമ്പോള്‍ കേരളത്തിന്റെ റേറ്റ് 26 ആണ്. രാജ്യത്തുണ്ടായ ലഹളകളുടെ 13%വും നടന്നത് ഇത്തരം 8809 സംഭവങ്ങള്‍ ഉണ്ടായ ബീഹാറിലാണെങ്കിലും കേരളത്തിന്റെ റേറ്റ് ആണ് ഉയര്‍ന്നത് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.gangrape

എന്‍സിആര്‍ബി; കൊലപാതകം, വധശ്രമം, ബലാല്‍സംഗം, തട്ടിക്കൊണ്ടു പോകല്‍, സ്ത്രീധന മരണം പോലുള്ള അതീവ ഗൗരവ സ്വഭാവമുള്ള കേസുകളുടെ വിവരങ്ങള്‍ പ്രത്യേകം വേര്‍തിരിച്ചു അവലോകനം നടത്തിയത് കൂടുതല്‍ വ്യക്തമായ വിലയിരുത്തലിന് അവസരമൊരുക്കുന്നു.ആ കണക്കുകളിലും കേരളത്തിന്റെ സൂചികകള്‍ ഏറ്റവും ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നതെന്ന് മനസ്സിലാകുമ്പോള്‍ കേരളത്തിന്റെ ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയെകുറിച്ച് ആശങ്ക ഉളവാകും.

rape3രാജ്യത്തുണ്ടായ ഇത്തരം ഏറ്റവും ഭീതിജനകമായ 2,41,986 കേസുകളില്‍ 11, 756 എണ്ണവും നടന്നത് കേരളത്തിലാണ്. കേരളത്തേക്കാള്‍ വലിയ സംസ്ഥാനങ്ങളായ രാജസ്ഥാനില്‍ 10,577 ഉം കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഇത് യഥാക്രമം 12,333 ഉം 12,491 ഉം ആണ്. ഇത്തരം കേസുകള്‍ ഏറ്റവും കൂടുതല്‍ നടന്നത്, 27,225 സംഭവങ്ങള്‍ നടന്ന ഉത്തര്‍പ്രദേശിലാണ്.

സ്ത്രീ സുരക്ഷയുടെ കാര്യത്തിലും കേരളം വളരെ പിന്നിലാണ്. സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലമെന്ന് അറിയപ്പെടുന്ന ഡല്‍ഹിയുടെ സൂചിക 24.6 കാണിക്കുമ്പോള്‍ കേരളത്തിന്റേത് 27 ആണ്. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ ഉണ്ടായതായുള്ള കേസുകള്‍ ഏറ്റവും കുറച്ചു രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന ബീഹാറിലാണ് സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതര്‍ എന്നാണ് കണക്കുകള്‍ പറയുന്നത്. സ്ത്രീകള്‍ക്കെതിരായുള്ള അക്രമസംഭവങ്ങളുടെ റേറ്റ് ഏറ്റവും കുറവുള്ള ഗോവയുടെ 8 എന്ന റേറ്റിനു തൊട്ടു പിന്നിലായാണ് ആ കാര്യത്തിലുള്ള ക്രൈം റേറ്റ് 8.7 ഉള്ള ബീഹാറിന്റെ സ്ഥാനം.

Top