പോലീസ് മേധാവിയാകാന്‍ യൂണിഫോം പോലും ഇല്ലാതെ ജേക്കബ് തോമസ്; ഡി.ജി.പിയാക്കിയാല്‍ എതിര്‍ക്കാനായി സി.പി.എമ്മിലെ ഒരു വിഭാഗം; അടുത്ത ഡി.ജി.പി.യും വിവാദമാകും ?

തിരുവനന്തപുരം: ടിപി സെന്‍കുമാറിന് ശേഷം ആരാകും കേരളത്തിലെ ഡിജിപി എന്നത് കുഴക്കുന്ന ചോദ്യമായി അവശേഷിക്കുകയാണ്. ജേക്കബ് തോമസിനെ പ്രസ്തുത പദവിയിലേയ്ക്ക് പിണറായി വിജയന്‍ പരിഗണിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിജിലന്‍സ് മേധാവി ആയിരിക്കെ അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് അവധി നീട്ടി വാങ്ങി നില്‍ക്കുകയാണ്.

എന്നാല്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതി എന്ന കുറ്റാരോപണത്തില്‍ നില്‍ക്കുന്ന ജേക്കബ് തോമസിന് തിരിച്ചു വന്നാലും പോലീസ് മേധാവി ആയി പരിഗണിക്കുന്ന കാര്യം സംശയമാണ്. കൂടാതെ ജേക്കബ് തോമസിനെ പൊലീസ് മേധാവിയാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഗണിച്ചിരുന്നു. ഇതിനെ സിപിഎമ്മിലെ ഒരു വിഭാഗം എതിര്‍ക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ എതിര്‍പ്പുകളെ അവഗണിച്ചും ജേക്കബ് തോമസിനെ ഡിജിപിയാക്കാനായിരുന്നു സര്‍ക്കാരിന്റെ ആലോചന. ഇതിനിടെയാണ് പുസ്ത വിവാദം എത്തുന്നത്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകമെഴുതിയതിനെ വലിയ ചര്‍ച്ചയാക്കുകയും ചെയ്തു. പുസ്തക പ്രകാശനത്തിന് എത്താമെന്ന് ഏറ്റ മുഖ്യമന്ത്രി അവസാന നിമിഷം പിന്മാറി. ഇതിനിടെയാണ് സര്‍വ്വീസിലേക്കുള്ള മടങ്ങി വരവില്‍ ജേക്കബ് തോമസ് നിലപാട് വിശദീകരിക്കുന്നത്. രണ്ട് മാസത്തെ നിര്‍ബന്ധിത അവധിക്ക് ശേഷം സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്നാണ് ജേക്കബ് തോമസ് നല്‍കുന്ന സൂചന.

വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ജേക്കബ് തോമസ് അവധിയില്‍ പോയത്. ഇതിനിടെയാണ് ടിപി സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കാനുള്ള സുപ്രീംകോടതി ഉത്തരവ് എത്തിയത്. ഇതോടെ വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതലയിലുണ്ടായിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് ഈ പദവി നല്‍കി ഉത്തരവിറക്കി. അതുകൊണ്ട് തന്നെ ജേക്കബ് തോമസ് അവധി കഴിഞ്ഞെത്തിയാലും വിജിലന്‍സ് ഡയറക്ടറാകാന്‍ കഴിയില്ല.

ഇതിനിടെയാണ് ജേക്കബ് തോമസിനെ പൊലീസ് മേധാവിയാക്കുന്ന ചര്‍ച്ചകളും സജീവമായത്. എന്നാല്‍ തനിക്ക് പൊലീസ് മേധാവിയാന്‍ താല്‍പ്പര്യമില്ലെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്. യുണിഫോം ജോലി ചെയ്തിട്ട് കാലമേറെയായി. അതുകൊണ്ട് പാകത്തിലുള്ള പൊലീസ് കുപ്പായം പോലും സ്വന്തമായി ഇപ്പോഴില്ല. തന്നെ പൊലീസ് മേധാവിയാക്കിയാല്‍ ചുമതല ഏല്‍ക്കാന്‍ പോലും പോകാനുള്ള യൂണിഫോമില്ലെന്നാണ് ഇതേ കുറിച്ച് തമാശരൂപേണ ജേക്കബ് തോമസ് പ്രതികരിക്കുന്നത്.

സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ഏത് ജോലിയും ചെയ്യും. പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും കഴമ്പില്ല. അനുമതി തേടി എല്ലാവര്‍ക്കും അപേക്ഷ നല്‍കിയിരുന്നു. ഏറ്റവമധികം സര്‍വ്വീസ് പ്രശ്‌നങ്ങളിലൂടെ പോയ വ്യക്തിയാണ് ജേക്കബ് തോമസ്. അതുകൊണ്ട് തന്നെ നിയമപരമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവിവാദങ്ങളോട് അദ്ദേഹത്തോട് അടുത്ത് നില്‍ക്കുന്നവര്‍ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. വിജിലന്‍സ് ഡയറക്ടറായി പോലും സര്‍വ്വീസില്‍ തിരിച്ചെത്തണമെന്ന ആഗ്രഹമില്ല.
ഉദ്യോഗസ്ഥനെ എവിടെ നിയമിക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. ആ അവകാശത്തെ ജേക്കബ് തോമസ് ചോദ്യം ചെയ്യില്ലെന്നാണ് ലഭിക്കുന്ന സൂചന. പുസ്തക പ്രകാശനത്തിന് മുഖ്യമന്ത്രി എത്താത്തിലും പരിഭവമില്ലത്രേ. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിന് സമൂഹത്തില്‍ നിന്ന് മികച്ച പ്രതികരണം കിട്ടി. അടുത്ത പുസ്തകത്തിന്റെ പ്രാഥമിക ജോലികള്‍ തുടങ്ങുകയും ചെയ്തു. ഈ പുസ്തകം ഓഗസ്റ്റില്‍ പ്രസിദ്ധീകരിക്കാനാണ് ജേക്കബ് തോമസിന്റെ പദ്ധതി. ഇതിന്റെ തിരക്കുകളിലേക്ക് മാറുകയാണ് ജേക്കബ് തോമസിന്റെ ലക്ഷ്യം.

ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ. പുസ്തകത്തിന്റെ 14 ഇടങ്ങളില്‍ ചട്ടലംഘനമുണ്ടെന്നും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത് പക്ഷേ ജേക്കബ് തോമസ് നിഷേധിക്കുന്നുമുണ്ട്. ജേക്കബ് തോമസ് 2016 ഒക്ടേബറില്‍ പുസ്തകമെഴുതുന്നതിന് അനുമതി തേടിയിരുന്നു. എന്നാല്‍ ഉള്ളടക്കം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയിരുന്നില്ല.അതിനാല്‍ പുസ്തകമെഴുതാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നും ചീഫ് സെക്രട്ടറി പിണറായി വിജയനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. പുസ്തക പ്രകാശനം ചെയ്യന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് നിയമപ്രശ്‌നം ചൂണ്ടിക്കാട്ടി കെസി ജോസഫ് എംഎല്‍എ കത്ത് നല്‍കിയതിനെ തുടര്‍ന്ന് നിയമസെക്രട്ടറിയുടെ ഉപദേശത്തെ തുടര്‍ന്നായിരുന്നു വിട്ടു നില്‍ക്കല്‍. ഇതോടെ ജേക്കബ് തോമസ് വീണ്ടു വിവാദത്തില്‍പ്പെട്ടു.

ബാര്‍ ക്കോഴക്കേസ്, സിവില്‍ സപ്ലൈസിലെ അഴിമതി, മദ്‌നിയുടെ അറസ്റ്റ് ചെയ്യുന്നതില്‍ എതിര്‍പ്പ് എന്നിങ്ങനെയുള്ള ഉള്ളടക്കങ്ങള്‍ നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.ഉമ്മന്‍ ചാണ്ടി, സിപിഐ നേതാവ് സി ദിവാകരന്‍ എന്നിവര്‍ക്കെതിരെയും പുസ്തകത്തില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്നു പേരിട്ട സര്‍വീസ് സ്റ്റോറിയില്‍ 14 ഇടത്ത് ചട്ടലംഘനമുണ്ട്. പൊലീസ് ഉദ്യോഗസ്ഥന് സര്‍വീസില്‍ ഇരിക്കെ പുസ്തകം എഴുതാന്‍ തടസമുണ്ട്. അതോടൊപ്പം സര്‍ക്കാര്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സുപ്രീംകോടതിയുടെ ബലത്തില്‍ പൊലീസ് മേധാവിയായ ടിപി സെന്‍കുമാറിനെപകരക്കാരന് കണ്ടെത്താന്‍ അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നീക്കങ്ങള്‍ സജീവമാണ്. ടിപി സെന്‍കുമാര്‍ കഴിഞ്ഞാല്‍ ജേക്കബ് തോമസാണ് സീനിയര്‍. അതുകൊണ്ട് ജേക്കബ് തോമസിനെ പൊലീസ് മേധാവിയാക്കണമെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഗ്രഹം. പൊലീസിനെ ജനങ്ങളോട് അടുപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍.

എന്നാല്‍ ആര്‍ക്കും വഴങ്ങാത്ത ജേക്കബ് തോമസിനെ പൊലീസ് ആസ്ഥാനത്ത് ഇരുത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിക്ക് വഴങ്ങുന്ന ഡിജിപി ഹേമചന്ദ്രനെ പൊലീസ് ആസ്ഥാനത്ത് എത്തിക്കുകയാണ് ആഗ്രഹം. സി.പി.എം സെക്രട്ടറിയേറ്റില്‍ പൊലീസ് മേധാവി നിയമനം ചര്‍ച്ചയാക്കാനാണ് കോടിയേരിയുടെ ആഗ്രഹം. ഇതിനിടെ ജേക്കബ് തോമസ് പിന്മാറ്റം പ്രഖ്യാപിക്കുമ്പോള്‍ സീനിയോറിട്ടിയുടെ തലത്തില്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് പൊലീസ് മേധാവിയാകാനാകും. ആര്‍ക്കും എതിര്‍ക്കാനുമാവില്ല.

സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഏറെ മങ്ങലേറ്റന്ന വിലയിരുത്തല്‍ പിണറായിയിക്കുണ്ട്. പൊലീസിനെ ജനങ്ങളുമായി അടുപ്പിച്ചാല്‍ മാത്രമേ ഇതിന് മാറ്റമുണ്ടാക്കാന്‍ കഴിയൂ. അതുകൊണ്ട് ജനങ്ങള്‍ക്ക് ഏറെ വിശ്വാസമുള്ള ജേക്കബ് തോമസ് ഡിജിപിയാകട്ടെയെന്നതായിരുന്നു് പിണറായിയുടെ നിലപാട്. പൊലീസ് ആസ്ഥാനത്ത് എഡിജിപി തസ്തികയില്‍ ടോമിന്‍ തച്ചങ്കരിയുമുണ്ട്. അതുകൊണ്ട് തന്നെ ജേക്കബ് തോമസിനെ വഴി വിട്ടു പോകാതെ നിയന്ത്രിക്കാനാവുമെന്നാണ് പിണറായിയുടെ വിലയിരുത്തല്‍. വിജലന്‍സ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് തന്റെ നിര്‍ദ്ദേശമെല്ലാം അനുസരിച്ചുവെന്നാണ് പിണറായിയുടെ വിലയിരുത്തല്‍. വിജിലന്‍സില്‍ ജേക്കബ് തോമസിനെ നിയമിക്കുന്നതില്‍ എതിര്‍പ്പും സിപിഎമ്മില്‍ ഉയര്‍ന്നു.

ഈ സാഹചര്യത്തില്‍ ജേക്കബ് തോമസിനെ പൊലീസില്‍ നിന്ന് മാറ്റി മൂലയ്ക്കിരുത്തിയാല്‍ അത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. അതിനാല്‍ അദ്ദേഹത്തിന് മാന്യമായ സ്ഥാനം നല്‍കണം. പൊലീസിലെ സീനിയോറിട്ടിയില്‍ രണ്ടാം സ്ഥാനക്കാരനാണ് നിലവില്‍ ജേക്കബ് തോമസ്. അതുകൊണ്ട് തന്നെ സെന്‍കുമാര്‍ ഒഴിയുമ്പോള്‍ ജേക്കബ് തോമസ് തലപ്പത്തുവരട്ടേയെന്നായിരുന്നു പിണറായി ക്യാമ്പിന്റെ നിലപാട്. ഇതാണ് വേണ്ടെന്ന പരോക്ഷ സൂചന ജേക്കബ് തോമസ് നല്‍കുന്നത്. ഇതോടെ സീനിയോറിട്ടിയിലെ രണ്ടാം പേരുകാരന്‍ ലോക്‌നാഥ് ബെഹ്‌റ വീണ്ടും പൊലീസ് ആസ്ഥാനത്ത് മടങ്ങിയെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്.

Top