
തകര്‍ന്ന ഒരു കോണ്‍ക്രീറ്റ് റോഡിന്റെ അടിയില്‍ നിന്നും മുതലകള്‍ മുകളിലേക്ക് വരുന്നതാണ് വീഡിയോയില്‍ കാണുന്നത്. അതും വലിയ മുതലകള്‍. ചുവന്ന വസ്ത്രങ്ങളും ബൂട്ടുകളും ധരിച്ച ജോലിക്കാര്‍ കയറുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് മുതലയെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍, അതേസമയത്ത് തന്നെ ഒട്ടും വിട്ടു കൊടുക്കാന്‍ മുതല തയ്യാറാവുന്നില്ല. അത് ശക്തമായി പ്രതിരോധിക്കുന്നത് കാണാം. മൊത്തം മൂന്ന് മുതലകളാണ് ഇവിടെ ഉണ്ടായത്.
ഇവിടുത്തെ താമസക്കാര്‍ പറയുന്നത് ഭൂമിക്കടിയില്‍ നിന്നും നിരന്തരം ശബ്ദം കേട്ടതിനെ തുടര്‍ന്ന് അവര്‍ ആകെ പരിഭ്രാന്തരായിപ്പോയി എന്നാണ്. എന്നാല്‍ പിന്നെയാണ് ഭൂമിക്കടിയില്‍ ഉള്ളത് മുതലകളാണ് എന്ന് മനസിലായത്.
mksinfo.official ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്ക് വച്ചത്. എവിടെയാണ്, എപ്പോഴാണ് സംഭവം എന്നത് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല. ഏതായാലും വളരെ പെട്ടെന്നാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.