സ്വർണ്ണക്കടത്ത് കേസന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവം.വാഹനം തിരിച്ചറിഞ്ഞെന്ന് പൊലീസ്

മലപ്പുറം:തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ സംഭവം അന്വേഷിക്കുന്ന കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമമെന്നു പരാതി. കല്‍പ്പറ്റയില്‍ നിന്ന് മടങ്ങുംവഴി കൊടുവള്ളിയിൽ വച്ചാണ് ആക്രമണ ശ്രമമുണ്ടായത്. സംഭവത്തിൽ പൊലീസ് കേസെടുത്തെന്ന് കസ്റ്റംസ് കമ്മിഷണര്‍ ഫേസ്ബുക് പോസ്റ്റില്‍ അറിയിച്ചു. ഇന്നലെ കസ്റ്റംസിന്‍റെ പ്രിവന്‍റീവ് യൂണിറ്റ് കൽപ്പറ്റയിൽ സുമിത് കുമാർ ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിനിടെയാണ് അപായപ്പെടുത്താൻ ശ്രമമുണ്ടായത്. കാറിലെത്തിയ സംഘം കൊണ്ടോട്ടി വരെ കസ്റ്റംസ് അസി. കമ്മീഷണറായ .സുമിത് കുമറിന് റ വാഹനം പിന്തുടർന്നു. കൽപറ്റയിൽ നിന്ന് മടങ്ങും വഴിയാണ് സംഭവം.

സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. അക്രമികള്‍ എത്തിയ വാഹനം പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. മുക്കം സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉളള വാഹനമാണിതെന്ന് പൊലീസ് പറഞ്ഞു. കൊണ്ടോട്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ വഴിത്തിരിവ്. ശ്രമം ആസൂത്രിതമാണെന്നാണ് പോലീസ് സംശയിക്കുന്നത്.അക്രമികളെത്തിയ വാഹനം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മുക്കം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണെന്നാണ് പോലീസ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഘത്തിൽ രണ്ടും ബൈക്കുകളും രണ്ടു കാറുകളുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് സുമിത് കുമാറിനെ അക്രമി സംഘം അപായപ്പെടുത്താൻ ശ്രമിച്ചത്. കൽപ്പറ്റയിൽ നിന്നും വരുന്ന വഴി മലപ്പുറം എടവണ്ണപ്പാറയിൽവെച്ചാണ് അപായപ്പെടുത്താൻ ശ്രമം ഉണ്ടായത്.സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Top