സ്വർണ്ണക്കടത്തുകാരി യുവതി പ്രതിപക്ഷ നേതാവിനൊപ്പവും യുവ കോൺഗ്രസ് എംഎൽഎമാർക്കൊപ്പവും!..

സ്വപ്ന സുരേഷിന്റെ സ്വര്ണക്കടത്താണ് ഇപ്പോൾ കേരളം ചർച്ച ചെയ്യുന്ന പ്രധാന വിഷയം.സ്വർണം കടത്തിയത് ആർക്കുവേണ്ടി?.കേരളത്തിൽ എന്താണ് സംഭവിച്ചത്?സെബിൻ എ ജേക്കബ് വിശദമാക്കുന്നു തന്റെ പോസ്റ്റിലൂടെ.

ദുരൂഹതകളും സംശയങ്ങളും ഒഴിയാതെ ഡിപ്ലോമാറ്റിക് പാഴ്സൽ.യുണൈറ്റഡ് അറബ് എമിരേറ്റ്സിന്റെ തിരുവനന്തപുരത്തെ കോൺസുലേറ്റിലേക്ക്, യുഎഇ ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള എമിറേറ്റ്സ് എയർ ലൈൻ വഴി മുപ്പതു കിലോയുള്ള ഒരു ഡിപ്ലോമാറ്റിക് പാക്കേജ് വരുന്നു.
തിരുവനന്തപുരത്തെ കസ്റ്റംസ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അത് അന്താരാഷ്ട്ര നിയമപ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം യു എ ഇ കോൺസുലേറ്റിനെ ബന്ധപ്പെടുന്നു. അവർ ആ പാക്കേജിൽ തങ്ങൾക്ക് ഉത്തരവാദിത്വം ഇല്ലെന്നും അതു തങ്ങളുടേതല്ല എന്നും അറിയിക്കുന്നു. കോൺസുലാർ ഓഫീസറുടെ സാന്നിധ്യത്തിൽ ഡിപ്ലോമാറ്റിക് പൗച്ച് തുറന്നപ്പോൾ മുപ്പതു കിലോ സ്വർണം കണ്ടെത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് പാക്കേജ് വന്നിരിക്കുന്നത്. കോൺസുലേറ്റിൽ പിആർഒ ആയിരുന്ന, ഇപ്പോൾ ഉദ്യോഗത്തിലില്ലാത്ത ആളാണ് അതു കളക്റ്റ് ചെയ്യാൻ ചെന്നത്. ഈ വഴിയിൽ ഇതിനു മുമ്പും സ്വർണ്ണം കടത്തിയിട്ടുണ്ടോ എന്ന സംശയം ഉയർന്നിട്ടുണ്ട്.
ലോൿഡൗൺ കാലത്ത് രണ്ടുതവണയടക്കം എട്ടുപ്രാവശ്യം കടത്തിയിട്ടുള്ളതായി അറസ്റ്റ് ചെയ്യപ്പെട്ട സരിത്ത് കുറ്റസമ്മതം നടത്തിയതായി പ്രമുഖ മാധ്യമങ്ങൾ പറയുന്നു.

കൂട്ടാളിയായി കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥയായിരുന്ന സ്വാപ്ന സുരേഷും ഉണ്ടായിരുന്നതായി സരിത്ത് മൊഴി നൽകുന്നു.
ഈ വ്യക്തിയാവട്ടെ, ഐടി വകുപ്പിന്റെ കീഴിൽ ഒരു അപ്രധാന തസ്തികയിൽ ടെമ്പററിയായി ജോലിക്കിരുന്നയാളും. വാർത്ത വന്നതിനു പിന്നാലെ ഐടി വകുപ്പ് ആളെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നു.

ഇത്രയും ശരി. ഇനി വാർത്തകളിലേക്കും ആരോപണങ്ങളിലേക്കും വരാം.

ഇവർ കോൺസുലേറ്റ് ഉദ്യോഗസ്ഥയായിരിക്കെ യുഎഇ കോൺസുലേറ്റ് കേരളത്തിലെ എംഎൽഎമാർക്കായി നടത്തിയ ഇഫ്താർ വിരുന്നിലെ ചിത്രം ഉപയോഗിച്ചാണ് ഇവർക്ക് മുഖ്യമന്ത്രിയുമായി ബന്ധം എന്നു തെളിയിക്കാൻ ശ്രമം നടക്കുന്നത്.  ജയ്ഹിന്ദ് ടിവി ഒരു പടികൂടി കടന്ന്, ദക്ഷിണേന്ത്യൻ ചുമതലയുള്ള യുഎഇ കോൺസുലാർ ജനറൽ  Her Excellency ജുമാ അൽ ഹുസൈൻ റഹ്മ അൽ സാഹ്ബിയുടെ മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രം എടുത്ത്, സ്വർണ്ണം കടത്തിയ വനിതയാണെന്ന മട്ടിൽ വാർത്ത പ്രചരിപ്പിക്കുക വരെ ചെയ്തു.  മറുവശത്ത് പ്രതിയായ യുവതി പ്രതിപക്ഷ നേതാവിനൊപ്പവും യുവ കോൺഗ്രസ് എംഎൽഎമാർക്കൊപ്പവും, എന്തിന്, ഒ രാജഗോപാലിനു സമീപം പോലും നിൽക്കുന്ന ചിത്രങ്ങളുപയോഗിച്ചു സഖാക്കളും തിരിച്ചടിക്കുന്നു.

എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് – C fore സർവേ ഫലം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കയും നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുവർഷത്തിൽ കുറഞ്ഞ സമയം മാത്രം അവശേഷിക്കുകയും ചെയ്യുന്ന സന്ദർഭത്തിലാണ് അവർ സർവേ നടത്തുന്നത്.

യുഡിഎഫിൽ ഉമ്മൻ ചാണ്ടിയാവണം മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന അഭിപ്രായത്തിനു മുൻതൂക്കം നൽകുന്ന സർവേ ഫലം ആദ്യദിവസം പുറത്തുവിട്ടപ്പോൾ തന്നെ ഈ സർവേയുടെ പിആർ ആംഗിൾ പരക്കെ ചർച്ച ചെയ്യപ്പെട്ടതാണ്. എന്നാൽ രണ്ടാംദിവസം ഇടതുപക്ഷത്തിനു മുൻതൂക്കം എന്ന നിലയിലാണ് ഫലം പുറത്തുവിട്ടത്. കേരളത്തിൽ എൺപതുകൾക്കു ശേഷം ഏതെങ്കിലും മുന്നണിക്കു തുടർഭരണം കിട്ടുക എന്ന അത്യപൂർവ്വ റെക്കോഡിന് ഇപ്പോഴത്തെ എൽഡിഎഫ് ഗവൺമെന്റ് തുടക്കമിടും എന്ന സൂചന തന്നെ പലർക്കും സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു.

ഈ സർവേ മുന്നോട്ടുവച്ച മറ്റു ചില പ്രധാന പോയിന്റുകൾ, കഴിഞ്ഞതവണ സഹതാപതരംഗത്തിന്റെ ബലത്തിൽ രാജഗോപാൽ നിയമസഭാംഗമായെങ്കിൽ ഇത്തവണ കേരളത്തിൽ ഏഴുമുതൽ ഒൻപതു സീറ്റുവരെ ബിജെപി നേടുമെന്ന് സർവേ ഫലത്തിൽ അവകാശപ്പെടുന്നു.

വ്യവസായികളിൽ 54% പിന്തുണയ്ക്കുന്നത് യുഡിഎഫിനെയാണ്. 10% പേർ അഭിപ്രായം രൂപീകരിച്ചിട്ടുമില്ല. എന്നാൽ ഇതല്ല, ഹൈലൈറ്റ്. എൻഡിഎ മുന്നണിയെ പിന്തുണയ്ക്കുന്ന വ്യവസായികളുടെ എണ്ണം 32% ആണെന്ന് സർവേ വെളിപ്പെടുത്തുന്നു. incumbent governmentനെ പിന്തുണയ്ക്കുന്നത് കേവലം 4% വ്യവസായികളാണത്രേ. അങ്ങനെ ഒരു സർക്കാർ അധികാരത്തിൽ തിരിച്ചെത്താനുള്ള സാധ്യത വിരളമാണ്. പിന്നെ എങ്ങനെയാണ് എൽഡിഎഫ് തിരിച്ചുവരും എന്ന് സർവേ കണക്കാക്കുന്നത്?

അവിടെയാണ് ക്രൈസിസ് മാനേജ്മെന്റ് അടക്കമുള്ള കാര്യങ്ങളിൽ, പ്രത്യേകിച്ച് കോവിഡ് കാല പ്രവർത്തനങ്ങളിൽ സർക്കാർ നേടിയ മുൻതൂക്കം പൊതുജനത്തെ എത്രമാത്രം സ്വാധീനിച്ചു എന്ന് അത്ഭുതം പെടുത്തുന്നത്. സ്വാഭാവികമായും ഈ ട്രെൻഡ് മറികടക്കണമെങ്കിൽ സാധാരണ അഴിമതി ആരോപണംഒരുപക്ഷെ ഈ സാഹചര്യത്തിൽ കേരളം കണ്ടില്ലെന്നു നടിക്കും.  എന്നാൽ പബ്ലിൿ സർവന്റ്സിന്റെ മൊറാലിറ്റി പ്രശ്നം വന്നാൽ നമുക്ക് വിഷയാസക്തിയേറും. ഇത് കണക്കാക്കിയുള്ള മൂവ് കൂടിയാണോ ഇപ്പോൾ നടന്നിട്ടുള്ളത് എന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.

Top