സ്വപ്ന സുരേഷിനൊപ്പം സെൽഫി; ആറ് വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടി.അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

കൊച്ചി: സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പം സെൽഫി എടുത്ത വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടി. സിറ്റി പൊലീസിലെ ആറ് വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെയാണ് പണിഷ്മെൻ്റ് റോൾ പട്ടികയിൽ ഉൾപ്പെടുത്തി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് റിപ്പോർട്ട് വന്ന ശേഷം വനിത പൊലീസുകാർക്ക് എതിരെ കൂടുതൽ നടപടികൾ ആവശ്യമെങ്കിൽ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

പൊലീസുകാരികൾ സ്വപ്നയ്ക്കൊപ്പം സെൽഫി എടുത്തത് തെറ്റായ നടപടിയെന്ന പ്രാഥമിക വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. നെഞ്ചുവേദനയെ തുടർന്ന് സ്വപ്ന സുരേഷിനെ ആദ്യം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴാണ് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരികൾ സെൽഫി എടുത്തത്. കൗതുകത്തിന് എടുത്തതാണെന്നും വഴിവിട്ട ബന്ധങ്ങൾ ഇല്ലെന്നുമാണ് വനിത പൊലീസുകാരുടെ വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


അതേസമയം സ്വപ്‌ന സുരേഷിനൊപ്പം പൊലീസുകാർ സെൽഫിയെടുത്ത സംഭവത്തിൽ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ച്. ഡ്യൂട്ടിയിലിരുന്ന വനിതാ പൊലീസുകാർക്ക് സ്വപ്‌നയുമായി സൗഹൃദം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കും. ആറ് വനിതാ പൊലീസുകാരുടെ ഫോൺ രേഖകളും പരിശോധിക്കുമെന്നും വിവരം. സെൽഫി വിവരം പുറത്തറിഞ്ഞത് സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ്.

സ്വപ്‌ന ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥർ സെൽഫി എടുത്തത്. ഒരു സമയം മൂന്ന് പേരാണ് സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടാകുക. മൂന്ന് പേർ ഡ്യൂട്ടി കഴിഞ്ഞ് നിൽക്കുകയും മറ്റ് മൂന്ന് പേർ ഡ്യൂട്ടിക്ക് എത്തിയപ്പോഴുമാണ് സെൽഫിയെടുത്തത്. വിവാദ സെൽഫി രഹസ്യമായാണ് പൊലീസ് സൂക്ഷിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Top