സാരിയുടുത്തിട്ടും സനയ്ക്ക് തെറി; ദംഗല്‍ നായിക ആക്രമിക്കപ്പെടുന്നത് ചൂടന്‍ ചിത്രങ്ങളുടെ പേരില്‍

ദംഗല്‍ നായിക ഫാത്തിമ സന ഷെയ്ഖിനെതിരെ വീണ്ടും സൈബര്‍ ആക്രമണം. സനയുടെ ഒരു ചൂടന്‍ ചിത്രത്തിന്റെ പേരിലാണ് ആക്രമണം ഉണ്ടായത്. നേരത്തെ ബിക്കിനിയില്‍ നില്‍ക്കുന്ന ഫോട്ടോയെ ആക്രിമിച്ച് ആളുകള്‍ രംഗത്തെത്തിയിരുന്നു. റംസാന്‍ മാസത്തില്‍ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഇസ്ലാം മതത്തിന് ചേര്‍ന്നതല്ലെന്നായിരുന്നു മതമൗലികവാദികളുടെ വാദം.

എന്നാല്‍ ഇത്തരം വിവാദങ്ങളോടും പ്രതികരിക്കാന്‍ താരം തയ്യാറായിരുന്നില്ല. ഇത്തവണയും വസ്ത്രധാരണത്തിന്റെ പേരില്‍ സദാചാര വാദികളുടെ ആക്രമണത്തിന് ഇരയായിരിക്കുകയാണ് ഫാത്തിമ സന ഷെയ്ഖ്. ദംഗല്‍ എന്ന ചിത്രത്തിന് പിന്നാലെയാണ് ആരാധകര്‍ക്കിടയില്‍ പ്രിയങ്കരിയാവുന്നത്. എന്നാല്‍ ചിത്രത്തിലെ അഭിനയത്തില്‍ താരത്തെ അഭിനന്ദിച്ച പലരും പിന്നീട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളുടെ പേരില്‍ സനയെ കൂട്ടത്തോടെ ആക്രമിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചുവന്ന സാരിയുടുത്ത് വയറും കഴുത്തും കാണിച്ചുകൊണ്ടുള്ള ഫാത്തിമയുടെ ഫോട്ടോയായിരുന്നു സൈബര്‍ ആങ്ങളമാരെ ചൊടിപ്പിച്ചത്. ഇത്തരത്തിലുള്ള വസ്ത്രം ധരിച്ച് നില്‍ക്കുന്ന നിങ്ങള്‍ നിങ്ങളുടെ മുസ്ലീം പേര് കൂടി മാറ്റണമെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ചിലര്‍ ആവശ്യപ്പെടുന്നത് .ഒരു പോണ്‍സ്റ്റാര്‍ ആകാനുള്ള എല്ലാ സാധ്യതയും താങ്കളില്‍ കാണുന്നുണ്ടെന്നും പ്രതികരിക്കുന്നവരുണ്ട്.

അതേസമയം സനയുടെ ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കണ്ടതില്‍വെച്ച് മികച്ച ഹോട്ട് ചിത്രമാണെന്നും മനോഹരമായ വസ്ത്രമാണെന്നും ധൈര്യമായി തന്നെ മുന്നോട്ടുപോകൂ എന്നുമാണ് ചിലരുടെ പ്രതികരണം.

Top