
ബദ്വാന്‍: ഉത്തര്‍പ്രദേശിലെ ബദ്വാന്‍ ജില്ലയില്‍ ദലിതനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുകയും നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഏപ്രില്‍ 23നാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. വിളവെടുപ്പിന് ആക്രമികള്‍ ദലിതനോട് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ അത് നിരസിച്ചതാണ് അക്രമത്തിന് കാരണമായത്. തന്നെ മരത്തില്‍ കെട്ടിയിട്ടെന്നും മീശ പിടിച്ചുവലിച്ചെന്നും ദലിതന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസ് എടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്എസ്പി അശോക് കുമാര്‍ പറഞ്ഞു. ഇതാദ്യമായല്ല ദലിതര്‍ക്കെതിരായ ഇത്തരം ക്രൂരതകള്‍ പുറത്തുവരുന്നത്. നേരത്തെ രാജസ്ഥാനിലെ ബില്‍വാരയില്‍ വിവാഹാഘോഷത്തിനിടെ ദലിതനായ വരനെ കുതിരപ്പുറത്ത് നിന്ന് നിര്‍ബന്ധിച്ച് ഇറക്കി മര്‍ദ്ദിച്ചിരുന്നു.
Tags: dalit