വിവേചനം കാണിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ ദലിതരുടെ പടുകൂറ്റന്‍ റാലി; ആദിത്യനാഥിനെ കരിങ്കൊടി കാണിച്ചും ഭീം ആര്‍മിയുടെ പ്രതിഷേധം

ന്യൂഡല്‍ഹി: ശഹരണ്‍പൂര്‍ ജാതി സംഘര്‍ഷത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൗനം പാലിക്കുന്നതിനെതിരെ ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ ദലിതരുടെ കൂറ്റന്‍ പ്രതിഷേധറാലി. റാലി നടത്തരുതെന്ന ഡെല്‍ഹി പൊലീസ് വിലക്ക് മറികടന്നാണ് യുപിയില്‍ നിന്നെത്തിയ പതിനായിരക്കണക്കിന് ദളിതര്‍ ജന്തര്‍ മന്തറില്‍ ഒത്തുകൂടിയത്.

ശഹരണ്‍പൂര്‍ ജാതിസംഘര്‍ഷത്തെത്തുടര്‍ന്ന് യുപി പൊലീസ് ദളിത് വിരുദ്ധയും പക്ഷപാതവും കാണിക്കുയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. റാലിക്ക് അനുമതി തേടി ദളിത് നേതാക്കള്‍ പൊലീസിനെ സമീപിച്ചപ്പോള്‍ അമ്പതിനായിരത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന റാലികള്‍ക്ക് പ്രതിഷേധം നടത്താന്‍ കഴിയില്ലെന്നായിരുന്നു വിശദീകരണം നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭീം ആര്‍മിയുടെ നേതൃത്വത്തിലാണ് പ്രതിഷേധമാര്‍ച്ച് നടന്നത്. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ഭീം ആര്‍മി പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. ശഹരണ്‍പൂര്‍ സംഘര്‍ഷത്തില്‍ ദളിത് യുവാക്കളെ കുറ്റവിമുക്തരാക്കാണമെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം. പ്രതിഷേധത്തിനിടെ അനേകം .യുവാക്കള്‍ ഹിന്ദുമതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. ഹിന്ദു ആചാരപ്രകാരം ധരിച്ചിരുന്ന ചരടുകള്‍ പൊട്ടിച്ചെറിഞ്ഞാണ് ഇവര്‍ ഹിന്ദുമതം ഉപേക്ഷിച്ചത്.

bhimarmy3

ഇതിനിടെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ദലിതര്‍ ആദിത്യനാഥിനെ കരിങ്കൊടി കാണിച്ചു. മൊറാദാബാദിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ വെച്ചാണ് സംഭവം നടന്നത്. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യന്ത്രിയെ ഗോ ബാക്ക് വിളികളോടെയാണ് പ്രതിഷേധക്കാര്‍ സ്വീകരിച്ചത്. അധികാരത്തിലെത്തി രണ്ട് മാസം മാത്രം ആകുമ്പോഴാണ് യോഗി ആദിത്യനാഥിനെതിരെ കരിങ്കൊടി ഉയരുന്നത്.
പൊലീസിന്റെ ദളിത് വിരുദ്ധതയില്‍ പ്രതിഷേധിച്ച് ശഹരണ്‍പൂരിലെ 180 ദളിത് കുടുംബങ്ങള്‍ കഴിഞ്ഞ ദിവസം ബുദ്ധമതം സ്വീകരിച്ചിരുന്നു. രണ്ടാഴ്ച്ച മുമ്പ് സവര്‍ണസമുദായക്കാരായ താക്കൂര്‍ വിഭാഗക്കാര്‍ ദളിതരെ ആക്രമിച്ചതിനെത്തുടര്‍ന്ന് ശഹരണ്‍പൂരില്‍ സംഘര്‍ഷമുണ്ടായിരുന്നു.സവര്‍ണ ആക്രമണത്തെ തുടര്‍ന്നാണ് ചന്ദ്രശേഖര്‍ ആസാദ് എന്ന യുവാവിന്റെ നേതൃത്വത്തില്‍ ഭീം ആര്‍മി രൂപപ്പെട്ടത്. ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ ദളിത് വിഭാഗക്കാര്‍ നടത്തിയ പ്രതിഷേധസമ്മേളനം പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. നിരവധി ദളിത് വിഭാഗക്കാര്‍ക്കും പൊലീസിനും സംഘര്‍ഷത്തില്‍ പരുക്കേറ്റു. ഒട്ടേറെ ദളിത് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മുസ്ലീങ്ങളെ ശത്രുക്കളായി പ്രഖ്യാപിക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമവും ഭീം ആര്‍മി പരാജയപ്പെടുത്തിയിരുന്നു.

Top