പരാതി നല്‍കാനെത്തിയ ദലിത് ഗവേഷക വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു; ജാതീയമായ പീഡനം ഏറ്റ കേസിലെ അന്വേഷണ വീഴ്ച്ചക്കെതിരെ എസ്പിയ്ക്ക് പരാതി സമര്‍പ്പിക്കാന്‍ എത്തിയതായിരുന്നു

കോട്ടയം: എസ്പി ഓഫീസില്‍ പരാതി പറയാനെത്തിയ ദലിത് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എം.ജി യൂണിവേഴ്സിറ്റിയിലെ നാനോ സയന്‍സ് വിഭാഗം മൂന്നാം വര്‍ഷ ഗവേഷണ വിദ്യാര്‍ത്ഥി ദീപ പി മോഹനെയാണ് പോലീസ് അന്യായമായി അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്തു

സര്‍വ്വകലാശാലയിലെ അദ്ധ്യാപകന്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്ത കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തെറ്റായ റിപ്പോര്‍ട്ട് കൊടുത്തതിനാലാണെന്നും അതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പകരം പുതിയാളെ നിയമിക്കണം എന്ന് അവശ്യപ്പെട്ടുമാണ് ദീപ തിങ്കളാഴ്ച ഉച്ചയോടെ കോട്ടയംഎസ്പി ഓഫീസിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ജില്ലാ പൊലീസ് സുപ്രണ്ട് ദീപയെ കാണാന്‍ തയ്യാറായില്ല. ഓഫിസിലെ പൊലീസുകാരന്റെ കൈവശം പരാതി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഇതില്‍ പ്രതിഷേധിച്ച് ദീപ എസ്പി ഓഫിസിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സമരത്തെ തുടര്‍ന്ന് വനിതാ പൊലീസ് എത്തി ദീപയെ ബലപ്രയോഗത്തിലൂടെ നീക്കാന്‍ ശ്രമിച്ചു. ഇതിനിടെ വനിതാ പൊലീസിന്റെ കൈയ്ക്കിട്ട് കടിച്ചു എന്ന് ആരോപിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു.

സംഭവം അറിഞ്ഞ് യൂണിവേഴ്സിറ്റിയില്‍ നിന്ന് അംബേക്കര്‍ സ്റ്റുഡന്റ് മൂവ്മെന്റിലെ കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തി. ഇവരുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.എസ്.ഡി.എസ് പ്രവര്‍ത്തകരും എത്തി. ഇതോടെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിസരം കുടുതല്‍ സംഘര്‍ഷമേഖലയായി. ഇതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് ദീപയെ കോടതിയില്‍ ഹാജരാക്കുന്നതിന് തീരുമാനമെടുത്തു. തന്നെ പൊലിസ് സ്റ്റേഷനില്‍നിന്ന് നീക്കം ചെയ്യാന്‍ ശ്രമിക്കുന്ന രംഗങ്ങള്‍ ദീപ തന്നെ ഫേസ്ബുക്കിലൂടെ ലൈവായി പുറത്തുവിടുകയുണ്ടായി.

എം.ജി സര്‍വ്വകലാശാലയിലെ അദ്ധ്യാപകന്‍ ജാതീയമായി അവഹേളിച്ച കേസില്‍ ദലിത് വിദ്യാര്‍ത്ഥിനിയായ ദീപ പി മോഹന്‍ നല്‍കിയ പരാതി ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷ ഉദ്യോസ്ഥന്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതിനാലാണ് കോടതി പരാതി തള്ളിയതെന്നും ഉദ്യോഗസ്ഥനെ മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ദീപ എസ്പി ഓഫീസിലെത്തിയത്.

വിഷയത്തില്‍ ഡിജിപിയും മുഖ്യമന്ത്രിയും ഇടപെടണമെന്നും തനിക്ക് നീതി ലഭിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാര്‍ഡുമായാണ് ദീപ എത്തിയത്. എന്നാല്‍ എസ്പി എന്‍ രാമചന്ദ്രന്‍ ദീപയ്ക്ക് പറയാനുള്ളത് കോള്‍ക്കുവാനോ പരാതി സ്വീകരിക്കുവാനോ തയ്യാറായില്ല. പോരാത്തതിന് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന പേരില്‍ ദീപയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

എംജി സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യര്‍ത്ഥിനി ദീപ പി മോഹന് അനുഭവിക്കേണ്ട വന്ന മാനസിക പീഡനങ്ങളെക്കുറിച്ചുള്ള വാര്‍ത്ത ഏറെ നിറഞ്ഞു നിന്നതാണ് . ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച അദ്ധ്യാപകന്‍ നന്ദകുമാര്‍ കളരിക്കലിനെ അന്ന് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റുകയും കാരണംകാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേസ് പൊലീസിന് വിട്ടത്.

എന്നാല്‍ പൊലീസ് തെറ്റായ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ദീപ ആരോപിക്കുന്നു. സിന്‍ഡിക്കേറ്റ് നിയമിച്ച സമിതിയുടെ കണ്ടൈത്തലും ദീപയുടെ പരാതി ശരിവയ്ക്കുന്നതായിരുന്നു. ഇതേ പോലെ തന്നെ ദീപയെ നന്ദകുമാര്‍ ലാബ് മുറിയില്‍ പൂട്ടിയിട്ടെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. യൂണിവേഴ്സിറ്റിയില്‍ ഇപ്പോഴും തനിക്ക് ലഭിക്കേണ്ട പരിഗണനയും ഗവേഷണത്തിന് വേണ്ട സൗകര്യങ്ങളും ഒരുക്കുന്നില്ലന്നും ദീപ പറയുന്നു.
കോട്ടയം ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രന്‍ ദീപയെന്ന വിദ്യാര്‍ത്ഥിയോട് കാട്ടിയത് ശരിയായ കീഴ് വഴക്കമല്ലെന്ന് പൊലീസ് സേനയിലെ ഒരു വിഭാഗം പറയുന്നത്. എല്ലാവരുടയും പരാതി കേള്‍ക്കുന്നതിനും പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും ഉള്ള മാന്യത കാട്ടണമായിരുന്നുവെന്നതാണ് ഇവരുടെ പക്ഷം.

Top