
മുംബൈ: ബോളിവുഡ് നടന്‍ നാനാ പടേക്കര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ച് ഇന്ത്യയില്‍ മീ ടൂവിന് ശക്തി നല്‍കിയ തനുശ്രീ ദത്തയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍. തനുശ്രീ ദത്ത ലെസ്ബിയന്‍ ആണ് എന്ന ആരോപണവുമായാണ് ബോളിവുഡ് നടി രാഖി സാവന്ത് രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പുറമേ തന്റെ സ്വകാര്യഭാഗങ്ങളില്‍ തനുശ്രീ ദത്ത സ്പര്‍ശിച്ചതായും തന്നെ പലതവണ ബലാത്സംഗം ചെയ്തതായും രാഖി സാവന്ത് പറയുന്നു.
തനുശ്രീ ഇപ്പോള്‍ ഇത്തരത്തില്‍ ആരോപണങ്ങളുമായി വന്നിരിക്കുന്നത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ്. അവള്‍ മയക്കുമരുന്നിനടിമയാണ്. മിസ്സ് ഇന്ത്യ ആയിരുന്ന തനുശ്രീ ഒരു ആണ്‍കുട്ടിയെ പോലെയാണ് വീട്ടിനുളളില്‍ പെരുമാറിയിരുന്നത്. 12 വര്‍ഷം മുന്‍പ് തന്റെ ഉറ്റസുഹൃത്തായിരുന്നു തനുശ്രീ. വിവിധ റേവ് പാര്‍ട്ടികളില്‍ തന്നെയും തനുശ്രീ ഒപ്പം കൂട്ടിയിരുന്നു. അവിടെവെച്ചെല്ലാം തനുശ്രീ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും രാഖി സാവന്ത് ആരോപിച്ചു.
നാനാ പടേക്കര്‍ക്കെതിരെയുളള ലൈംഗികാതിക്രമ ആരോപണങ്ങളില്‍ തനുശ്രീയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നിരുന്നു. രാഖി സാവന്ത് അടക്കമുളള ആളുകള്‍ തനുശ്രീയ്ക്കെതിരെയാണ് നിലയുറപ്പിച്ചിരുന്നത്. തുടര്‍ന്ന് രാഖിക്കെതിരെ തനുശ്രീ 10 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തനുശ്രീയ്ക്കെതിരെ തുറന്നടിച്ച് രാഖി സാവന്ത് രംഗത്തെത്തിയിരിക്കുന്നത്.