ചപ്പാത്തിക്ക് രുചി പോരെന്ന് പറഞ്ഞ് വഴക്ക്കാ; സര്‍കോട്ട് മരുമകള്‍ അമ്മായിയമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

ഹോസ്ദുര്‍ഗ് : മരുമകള്‍ വാക്കത്തി കൊണ്ട് അമ്മായി അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കാസര്‍കോട് ഹോസ്ദുര്‍ഗിലാണ് നടുക്കുന്ന സംഭവം. കൊട്രച്ചാല്‍ പുതിയകണ്ടത്ത് വേണുവിന്റെ ഭാര്യ ടികെ വിജയലക്ഷ്മിക്കാണ് പരിക്കേറ്റത്.ഇവരുടെ മകന്‍ പ്രിയദര്‍ശന്റെ ഭാര്യ ഷമീമ ആക്രമിച്ചെന്നാണ് പരാതി. ഇവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.ബുധനാഴ്ച രാവിലെ പ്രഭാത ഭക്ഷണമായി ചപ്പാത്തിയും കറിയും തയ്യാറാക്കി വിജയലക്ഷ്മി ഷമീമയെ വിളിച്ചു. എന്നാല്‍ വിജയലക്ഷ്മി ഉണ്ടാക്കിയ ചപ്പാത്തിക്ക് രുചിയില്ലെന്ന് പറഞ്ഞ് ഷമീമ പാത്രത്തോടെ വലിച്ചെറിഞ്ഞു.ഇത് വിജയലക്ഷ്മി ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കായി. ഇതിനിടെ ഷമീമ വാക്കത്തിയെടുത്ത് വിജയലക്ഷ്മിക്ക് നേരെ വീശി. ഇതേ തുടര്‍ന്ന് വിജയലക്ഷ്മിക്ക് വെട്ടേറ്റു.തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിജയലക്ഷ്മി തേങ്ങകൊണ്ട് തലയ്ക്കടിച്ചെന്നും ഭര്‍തൃമാതാവില്‍ നിന്ന് താന്‍ നിരന്തരം പീഡനം അനുഭവിച്ച് വരികയാണെന്നും ഷമീമ ആരോപിച്ചു.

 

 

Top