അമ്മായിയമ്മയെ കൊല്ലാന്‍ ശ്രമിച്ചത് മരുമകളുടെ ജാരന്‍ കോണ്‍ഗ്രസ് നേതാവ് ; കൊലപാതകശ്രമം മരുമകളുടെ മുറിയില്‍ നടന്ന അവിഹിതം അച്ചാമ്മ കണ്ടതിനെത്തുടര്‍ന്ന്…മാങ്കുളത്തെ കൊലപാതക ശ്രമത്തില്‍ ട്വിസ്റ്റോട് ടിസ്റ്റ് !..

കൊച്ചി: മാങ്കുളത്ത് അമ്മായിയമ്മയെ മരുമകള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പുതിയ വഴിത്തിരിവ്. വയോധികയായ അമ്മായിയമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് മകളുടെ രഹസ്യകാമുകനാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മാങ്കുളം വിരിപാറ സ്വദേശിയായ അച്ചാമ്മ ജോസഫിനെ (70) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് മരുമകള്‍ മിനി (37), കാമുകനും കോണ്‍ഗ്രസ് മാങ്കുളം മണ്ഡലം വൈസ് പ്രസിഡന്റും മുന്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ പാമ്പുങ്കയം നടുവക്കുന്നേല്‍ ബിജു ജോസഫ് (45) എന്നിവര്‍ പ്രതികളാണെന്ന് കണ്ടെത്തിയത്.

കാമുകനും മുഖ്യപ്രതിയുമായ ബിജുവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മിനി ആദ്യം കുറ്റം ഏറ്റെടുത്തത്. എന്നാല്‍ കേസിലെ ചില സംഭവങ്ങളില്‍ പൊരുത്തക്കേട് തോന്നിയതിനാല്‍ യുവതിയെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് കാമുകന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് കൂടിയായ ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം നടന്ന ശേഷം കൊലപാതക ശ്രമം നടത്തിയത് മിനി ആണെന്നുള്ള ധാരണയില്‍ യുവതിയെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും മൊഴിയില്‍ െവൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയതോടെ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കൊലപാതകശ്രമം നടത്തിയത് കാമുകനാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് കാമുകനെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയായിരുന്നു. മിനിയാണ് രണ്ടാം പ്രതി. സംഭവത്തില്‍ പരിക്കേറ്റ വയോധികയുടെ നില അതീവ ഗുരുതരമാണ്. ഇവര്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ മാസം 26-ാം തീയതിയായിരുന്നു സംഭവം നടന്നത്.

അന്നേ ദിവസം അച്ചാമ്മയെ വീട്ടിനുള്ളില്‍ നിന്നും അവശനിലയില്‍ കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മിനിയുടെ ബഹളം കേട്ടാണ് നാട്ടുകാര്‍ എത്തിയത്. ചാര്‍ജ് ചെയ്യാനുള്ള കേബിള്‍ ഉപയോഗിച്ച് കഴുത്തില്‍ വരിഞ്ഞു മുറുക്കുന്നതിനിടയില്‍ അച്ചാമ്മ കഴുഞ്ഞുവീഴുകയായിരുന്നു. മൂക്കില്‍ നിന്നും രക്തം വാര്‍ന്നതോടെ മിനി ബഹളം വച്ച് ആളെ കൂട്ടുകയും ബിജു അവിടെ നിന്ന് മുങ്ങുകയുമായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി അവിഹിതം തുടര്‍ന്നു വരികയായിരുന്നു. മിനിയുടെ ഭര്‍ത്താവ് റേഷന്‍കട നടത്തുകയാണ്. ഇയാള്‍ വീട്ടിലില്ലാത്ത തക്കം നോക്കിയാണ് ബിജു വീട്ടിലെത്തിയിരുന്നതെന്ന് മിനി മൊഴി നല്‍കിയിട്ടുണ്ട്. ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നെങ്കിലും ഇതൊന്നും കൂസാതെ മിനി ബന്ധം തുടരുകയായിരുന്നു. മിനിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയതും ബിജുവാണ്. മാങ്കുളം വാര്‍ഡിലെ മുന്‍ പഞ്ചായത്തംഗവും മൂന്നു കുട്ടികളുടെ പിതാവുമാണ് ബിജു. ഭര്‍ത്താവ്, രണ്ടു മക്കള്‍, ഭര്‍തൃമാതാവ് എന്നിവരോടൊപ്പമാണ് മിനി താമസിച്ചു വന്നിരുന്നത്. സംഭവ ദിവസം അച്ചാമ്മ ഒരു മരണചടങ്ങില്‍ പങ്കെടുക്കാന്‍ പുറത്തു പോയ തക്കം നോക്കിയാണ് ബിജു വീട്ടിലെത്തിയത്. കുറച്ചു നേരം കഴിഞ്ഞ് മടങ്ങിയെങ്കിലും ഉച്ചക്കു ശേഷം വീണ്ടും എത്തുകയായിരുന്നു.

അച്ചാമ്മ കുളിക്കാന്‍ കയറിയ തക്കം നോക്കി ബിജു വീട്ടിനുള്ളിലെ ബെഡ്‌റൂമില്‍ കയറുകയും ചെയ്തു. കുളി കഴിഞ്ഞ് പുറത്തിറങ്ങിയ അച്ചാമ്മ ഇരുവരെയും ഒരുമിച്ച് കണ്ടതോടെയാണ് അച്ചാമ്മയെ കഴുത്തു മുറുക്കി കൊല്ലാന്‍ തുടങ്ങിയത്. കുരുക്കിട്ട ശേഷം ബിജു അവിടെ നിന്ന് പോയെങ്കിലും മിനിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഫോറന്‍സിക് വിദഗ്ധരടക്കമുള്ളവര്‍ വീട്ടിലെത്തി പരിശോധനകള്‍ നടത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സത്യം വെളിപ്പെട്ടത്.

Top