യുവതിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ;ഭർത്താവ് പൊലീസ് പിടിയിൽ :യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് പട്ടിക കൊണ്ട് തലയ്ക്കടിച്ച്

സ്വന്തം ലേഖകൻ

കാസർഗോഡ് : ബേഡകത്ത് 23 കാരിയായ യുവതിയെ ഭർത്താവ് തലയ്ക്കടിച്ച് കൊല്ലപ്പെടുത്തി.സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പൊലീസ് പിടികൂടി.കുറത്തിക്കുണ്ട് കോളനിയിലെ സുമിത (23) യാണ് മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുമിതയെ ഭർത്താവ് അനിൽകുമാർ മരത്തിന്റെ പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.ഗുരുതരാവസ്ഥയിലായ സുമിതയെ ഉടൻ ബേഡകം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കുടുംബ പ്രശ്‌നങ്ങളെ തുടർന്നുള്ള തർക്കവും പിന്നീടുണ്ടായ ആക്രമണവും കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. അനിൽകുമാറിനെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇവർക്ക് രണ്ടര വയസുള്ള മകനുണ്ട്.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിലേക്ക് കൊണ്ടുപോകും.

Top