ടി.പി.മോഡല്‍ വധശ്രമം കണ്ണൂരിലും ?പട്ടാപ്പകല്‍ കാറിലെത്തിയ അക്രമിസംഘം യുവാവിനെ വെട്ടികൊല്ലുവാന്‍ ശ്രമിച്ചു

കുടിയാന്‍മല :കേരളത്തില്‍ കോളിളക്കം ഉണ്ടാക്കിയ രാഷ്ട്രീയ കൊലപാതകമായ ടി.പി.ചന്ദ്രശേഖരം കൊലപാതകത്തിനു സമാനമായ വിധത്തില്‍ കാറിലെത്തി യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം .നെല്ലിക്കുറ്റി പൈസക്കരി റോഡില്‍ ഇന്ന് രാവിലെ 7.30നായിരുന്നു നാടിനെ ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്. പയ്യാവൂര്‍ ചതിരംപുഴ സ്വദേശി വടക്കന്‍ വീട്ടില്‍ കുട്ടായിയെ (40) ആണ് കാറിലെത്തിയ അക്രമി സംഘം കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് .ഇന്നോവ കാറില്‍ എത്തിയ എട്ടോളം വരുന്ന അക്രമിസംഘമാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുട്ടായിയെ ഇടിച്ചു തെറിപ്പിച്ച് വീഴ്ത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് .

ഇടിയില്‍ റോഡില്‍ നിന്നും തെറിച്ചു വീണ യുവാവിനെ വെട്ടുവാനായി വടിവാളുമായി കാറില്‍ നിന്നുമിറങ്ങിയ അക്രമികളില്‍ നിന്നും രക്ഷപ്പെടുവാനായി രക്തത്തില്‍ കുളിച്ച യുവാവ് 100 മീറ്ററോളം ഓടി പ്രാണരക്ഷാര്‍ത്ഥം തുപ്പലഞ്ഞിയില്‍ അപ്പച്ചന്റെ വീട്ടില്‍ കയറുകയായിരുന്നു, തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ അക്രമകാരികള്‍ ഈ വീട്ടിലും എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാര്‍ സംഘടിച്ചതിനെ തുടര്‍ന്ന് അക്രമികള്‍ കാറില്‍ കടന്നു കളഞ്ഞു. അക്രമികള്‍ മുഖം മൂടി ധരിച്ച് കമ്പിവടിയും, വടിവാളുമായാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സ്ഥലത്ത് ആലക്കോട് സി.ഐ കുടിയാന്മല എസ് .ഐ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം എത്തി അന്യോഷണം നടത്തി. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട അക്രമി സംഘം ഉപയോഗിച്ച കാര്‍ കണ്ണൂരില്‍ നിന്നും പിടിച്ചെടുത്തതായും വിഷയത്തില്‍ രാഷ്ട്രീയം ഇല്ലാ എന്നും കുടുംബ വൈരാഗ്യം ആണെന്നും അറിയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top