സി.ഒ.ടി നസീർ വധശ്രമം: മുഖ്യപ്രതികൾ കീഴടങ്ങി; അന്വേഷണം ഇനി ഗൂഡാലോചന സംബന്ധിച്ച്

തലശ്ശേരി:വടകര പാര്‍ലമെന്റ് മണ്ഢലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിൽ മുഖ്യ പ്രതികൾ കോടതിയിൽ കീഴടങ്ങി.

കേസിലെ ഒന്നും രണ്ടും പ്രതികളായ കതിരൂർ വേറ്റുമ്മൽ കൊയിറ്റി ഹൗസിൽ ശ്രീജിൻ (26) കൊളശേരി ശ്രീലക്ഷമി ക്വാർട്ടേഴ്സിൽ റോഷൻ (26) എന്നിവരാണ് അഡ്വ.എൻ.ആർ ഷാനവാസ് മുഖാന്തിരം തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് ഉച്ചക്ക് കീഴടക്കിയത്. രണ്ട് പ്രതികളേയും കോടതി പതിനാല് ദിവസത്തേക്ക്  റിമാന്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോഷനെ  ഒളിവിൽ കഴിയാൻ സഹായം ചെയ്ത കുറ്റത്തിന്   തമിഴ്നാട്  ധർമ്മപുരി ഹുസൂറിൽ ബേക്കറി ഉടമയായ കൊളശേരി ബിശ്വാസ് നിവാസിൽ ബിശ്വാസി (25) നെ സി ഐ വി.കെ. വിശ്വംഭരൻ, എസ് ഐ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് മുഖ്യ പ്രതികൾ ഇന്ന് രാവിലെ  നാടകീയമായി കോടതിയിൽ കീഴടങ്ങിയത്.ഇതോടെ നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്ന് പേരും അറസ്റ്റിലായി.

കഴിഞ്ഞ ഒരാഴ്ചയായി കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ  ഒളിവിൽ  കഴിഞ്ഞ പ്രതികൾക്കായി പോലീസ് വ്യാപകമായ അന്വഷണം നടത്തുന്നതിനിടയിലാണ് മുഖ്യ പ്രതികൾ കീഴടങ്ങിയത്. . നേരത്തെ അറസ്റ്റിലായ എരഞ്ഞോളി പൊന്ന്യത്തെ അശ്വന്ത്((20)കൊളശേരി കളരിമുക്കിലെ കുന്നിലേരി മീത്തല്‍ സോജിത്ത്(24) എന്നിവരുടെ റിമാന്റ് കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കി.
മെയ് 18 ന് രാത്രിയാണ് നസീറിനെ നേരെ കായ്യത്ത് റോഡില്‍ വെച്ച് വധശ്രമമുണ്ടായത്.

Top