പതിനാറ് വയസുമാത്രം പ്രായമുള്ള സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അച്ഛന്‍ അറസ്റ്റില്‍. 2016ല്‍ അമ്മ മരിച്ചതിന് ശേഷം രണ്ട് വര്‍ഷമായി അച്ഛന്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ വയറുവേദനയെത്തുടര്‍ന്ന് സഹോദരന്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയായെന്ന് അറിയുന്നത്. ഇതിനെത്തുടര്‍ന്നാണ് കുട്ടി പീഡനവിവരം പുറത്തറിയുന്നത്.
പെണ്‍കുട്ടിക്ക് ഇടയ്ക്കിടക്ക് വയറുവേദന വരുന്നത് സഹോദരന്‍ ശ്രദ്ധിച്ചിരുന്നു. അത് ചികിത്സിക്കനായി കുട്ടിയെയും കൂട്ടി സഹോദരന്‍ ആശുപത്രിയില്‍ എത്തി. പരിശേധനയ്‌ക്കൊടുവില്‍ ആശുപത്രി അധികൃതരാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പറയുന്നത്. തുടര്‍ന്ന് സഹോദരന്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പിന്നീട് വനിത പോലീസ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് പിതാവിന്റെ പീഡന വിവരം പുറത്തുവരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ ലൈംഗികാതിക്രമത്തിന് ഇരയാവുകയായിരുന്നെന്ന് കുട്ടി പോലീസില്‍ മൊഴി നല്‍കി. 2016ല്‍ അമ്മ മരിച്ചതിന് ശേഷമാണ് അച്ഛന്റെ ലൈംഗികാതിക്രമം ആരംഭിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ സഹോദരനെയും തന്നെയും വീട്ടില്‍ നിന്നും പുറത്താക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു.
താനെയിലാണ് മനുഷ്യ മനസിനെ നടുക്കിയ സംഭവം ഉണ്ടായിരിക്കുന്നത്. കേസില്‍ പെണ്‍കുട്ടിയുടെ 52കാരന്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അച്ഛനോടും മൂത്ത സഹോദരനോടും ഒപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. പിതാവ് ഒരു കടയിലെ ജോലിക്കാരനും സഹോദരന്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമാണ്. പെണ്‍കുട്ടിയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ച് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമാണെന്ന് പോലീസ് പറഞ്ഞു. പോക്സോ നിയമം ഉള്‍പ്പെടെ ചുമത്തിയാണ് പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.