രാജിവെക്കുമ്പോള്‍ തന്റെ സ്വന്തക്കാര്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുത്ത് ഡേവിഡ് കാമറോണ്‍; പണം നല്‍കിയാല്‍ എന്തും വാങ്ങാമെന്ന് തെളിയിച്ചു

david-cameron

പണം വാരിയെറിഞ്ഞ് പദവികളും മറ്റും സ്വന്തമാക്കാന്‍ കഴിയുമെന്നത് എത്ര സത്യമാണ്. പ്രാഞ്ചിയേട്ടന്‍ എന്ന ചിത്രത്തില്‍ ചിത്രീകരിച്ചതുപോലെ ഒരു പത്മശ്രീ വാങ്ങിയെടുക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന് ഇതൊക്കെ ഈസിയായിട്ടുള്ള കാര്യമാണ്. പദവിയില്‍ ഇരിക്കുന്ന സമയത്ത് സ്വന്തക്കാര്‍ക്കും തനിക്കും എത്രയൊക്കെ നേട്ടമുണ്ടാക്കാന്‍ പറ്റുമോ അതൊക്കെ ഡേവിഡ് കാമറോണ്‍ ചെയ്തിട്ടുണ്ട്.

രാജി വയ്ക്കുന്നതിന് മുമ്പ് ഭാര്യ സാമന്തയുടെ ബ്യൂട്ടീഷ്യനെയും മുന്‍ ചാന്‍സലര്‍ ജോര്‍ജ് ഒസ്‌ബോണിന്റെ ഡയറ്റീഷ്യനെയും വരെ ഒബിഇ അഥവാ ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കാമറോണ്‍ ശ്രദ്ധിച്ചിരുന്നുവത്രെ. കഴിഞ്ഞ ദിവസം ചോര്‍ന്ന ഒരു രേഖയിലൂടെയാണിക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. ഇതറിയുമ്പോള്‍ പ്രാഞ്ചിയേട്ടന്മാര്‍ക്ക് പത്മശ്രീ കൊടുക്കുന്ന നമ്മുടെ സംവിധാനം ഇതിനേക്കാള്‍ എത്രയോ ഭേദമാണെന്ന് മനസിലാകും. റഫറണ്ട വേളയില്‍ തനിക്കൊപ്പം റിമെയിന്‍ ക്യാംപയിന് വേണ്ടി മുന്നിട്ടിറങ്ങിയവരെയും തന്റെ ഉറ്റ ചങ്ങാതിമാരെയും ഈ ബഹുമതിക്കുള്ള ലിസ്റ്റില്‍ തിരികിക്കയറ്റാന്‍ കാമറോണ്‍ അത്യധികമായ കുടില തന്ത്രമാണ് പ്രയോഗിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

50594_1470025780

തന്റെ 48 സഹായികള്‍ക്കും സുഹൃത്തുക്കള്‍ക്കും ഡോണര്‍മാര്‍ക്കും കാമറോണ്‍ നൈറ്റ്ഹുഡുകളും മറ്റ് ബഹുമതികളും വളഞ്ഞ മാര്‍ഗത്തിലൂടെ നേടിക്കൊടുക്കാന്‍ വഴിയൊരുക്കിയെന്നറിഞ്ഞതോടെ നിരവധി ടോറി എംപിമാര്‍ അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കാമറോണിന്റെ സ്വജനപക്ഷപാതം വെളിപ്പെടുത്തുന്ന പ്രസ്തുത ലിസ്റ്റ് കണ്ട് തങ്ങള്‍ ഞെട്ടിത്തരിച്ച് പോയെന്നാണ് മുതിര്‍ന്ന ഗവണ്‍മെന്റ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കാമറോണിന്റെ ഭാര്യയുടെ ബ്യൂട്ടീഷ്യനായ ഇസബെല്‍ സ്പിയര്‍മാന്‍, ഒസ്‌ബോണിന്റെ ഡയറ്റീഷ്യനായ തിയ റോഗേര്‍സ് എന്നിവരുടെ പേരടക്കം നിരവധി സ്വന്തക്കാരെയാണീ ലിസ്റ്റില്‍ കാമറോണ്‍ തിരുകിക്കയറ്റിയിരിക്കുന്നത്.

ഇത് കടുത്ത ഞെട്ടലുണ്ടാക്കുന്ന കാര്യമാണെന്നും തന്നോട് വ്യക്തിപരമായി കൂറ് പുലര്‍ത്തുന്നവരെ മാത്രമാണ് കാമറോണ്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും എന്നാല്‍ പാര്‍ട്ടിയോടും രാജ്യത്തോടും വിശ്വസ്തത പ്രകടിപ്പിച്ച് കഠിനമായി അധ്വാനിച്ച മന്ത്രിമാരെയും മറ്റും ഒബിഇ ലിസ്റ്റിലേക്ക് പരിഗണിക്കാതെ കാമറോണ്‍ അവഗണിക്കുകയായിരുന്നുവെന്നുമാണ് ഒരു മുന്‍ കാബിനറ്റ് മിനിസ്റ്റര്‍ പ്രതികരിച്ചിരിക്കുന്നത്.കൂടാതെ ഭയം ജനിപ്പിച്ച് ബ്രിട്ടനെ യൂണിയനില്‍ നിലനിര്‍ത്താനുള്ള തന്റെ പാഴായിപ്പോയ പ്രചാരണത്തിന് കൂട്ട് നിന്നവരെയും ഈ ലിസ്റ്റില്‍ പെടുത്തിയിട്ടുണ്ടെന്നും മുന്‍ മന്ത്രി ആരോപിക്കുന്നു.

ലേബര്‍ നേതാവാകാന്‍ മത്സര രംഗത്തുള്ള ഓവന്‍ സ്മിത്തടക്കമുള്ള അര്‍ഹതപ്പെട്ട നിരവധി രാഷ്ട്രീയക്കാരെയും മറ്റും ഈ ലിസ്റ്റില്‍ നിന്നും കാമറോണ്‍ മാറ്റി നിര്‍ത്തിയെന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്. ഈ ലിസ്റ്റില്‍ ബഹുമതിക്കായി പരിഗണിച്ചവരില്‍ മിക്കവരും അനര്‍ഹരാണെന്നാണ് മുന്‍ യുകിപ് നേതാവായ നിഗെല്‍ ഫെരാഗ് ആരോപിക്കുന്നത്.ലേബര്‍ എംപിയും ഷാഡോ നേതാവുമായ പോള്‍ ഫ്‌ലൈനും ഈ ലിസ്റ്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കാമറോണിന്റെ തികഞ്ഞ സ്വജനപക്ഷപാതമാണിതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്നാണ് ലിബറല്‍ ഡെമോക്രാറ്റ് നേതാവായ ടിം ഫാറന്‍ പ്രതികരിച്ചിരിക്കുന്നത്.കാമറോണിന്റെ ഈ നെറികെട്ട നീക്കത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെയും രംഗത്തെത്തിയിട്ടുണ്ട്.

അത് സംബന്ധിച്ച ലിസ്റ്റ് ചോര്‍ത്തിയെടുത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത് സണ്‍ഡേ ടൈംസിലാണ്. ഈ ലിസ്റ്റില്‍ മുകളിലുള്ള ഒരാളാണ് ലാന്‍ ടൈലര്‍. കോണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വേണ്ടി 1.6 മില്യണ്‍ പൗണ്ടിലധികം സംഭാവന ചെയ്തതിന്റെ പേരിലാണ് അദ്ദേഹത്തെ ബഹുമതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന് പുറമെ റിമെയിന്‍ ക്യാമ്പയിനായി അദ്ദേഹം മൂന്നര ലക്ഷം പൗണ്ട് കൂടി കാമറോണിന് സംഭാവന ചെയ്തിരുന്നു. ലോകത്തിലെ പ്രമുഖ എണ്ണ ട്രേഡിങ് കമ്പനിയായ വിറ്റോളിന്റെ സിഇഒയും പ്രസിഡന്റുമാണ് ടൈലര്‍. ഇതിന് പുറമെ എന്‍ജിനീയറിങ് സ്ഥാപനമായ വില്യം കുക്കിന്റെ ചെയര്‍മാനായ കുക്കും ലിസ്റ്റില്‍ മുന്‍നിരയിലുണ്ട്.

Top