ഇവിടെ വാടാ പാകിസ്താനി,നിനക്കുള്ള പൗരത്വം ഞങ്ങള്‍ തരാം.’’ ബിഎസ്എഫ് ജവാന്റെ വീടും കലാപകാരികള്‍ ചുട്ടെരിച്ചു

ന്യുഡൽഹി :ബി.എസ്.എഫ് ജവാന്റെയും വീട് ചുട്ടെരിച്ച് കലാപകാരികള്‍ നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ മുഹമ്മദ് അനീസ് എന്ന ജവാന്റെ വീട് കലാപകാരികള്‍ കത്തിച്ചിരിക്കുകയാണ്. വീടിന്റെ ബോര്‍ഡില്‍ നിന്ന് സൈനികനാണെന്ന് മനസ്സിലായിട്ടുമായിരുന്നു അക്രമം. അതേസമയം ഈ മേഖലയിലേക്ക് ഇതേ വരെ പോലീസ് എത്തി നോക്കിയിട്ട് പോലുമില്ലെന്നാണ് പരാതി. ഇതുപോലെ നിരവധി പേരുടെ ദുരിതങ്ങളാണ് കലാപത്തിന് പിന്നാലെ പുറത്തേക്ക് എത്തികൊണ്ടിരിക്കുന്നത്.

വടക്കുകിഴക്കൻ ഡല്‍ഹിയിലെ വിവിധ കോളനികളിൽ വീടുകൾക്ക് പുറത്തിറങ്ങാതെ ഭയന്നിരിക്കുന്ന നൂറുകണക്കിന് മുസ്‍ലിം കുടുംബങ്ങളിലൊന്ന് മുഹമ്മദ് അനീസിന്റേതായിരുന്നു. വര്‍ഷങ്ങളോളം അതിര്‍ത്തി കാത്ത ബി.എസ്.എഫ് ജവാന്‍ മുഹമ്മദ് അനീസിന്റേത്. ആ പദവിയെങ്കിലും കലാപകാരികളില്‍ നിന്ന് തന്റെ വീടിന് രക്ഷയാകുമെന്ന് അനീസ് കരുതി. അല്ലെങ്കില്‍ അങ്ങനെ പ്രാര്‍ഥിച്ചു. എന്നാല്‍ ഫെബ്രുവരി 25 ന് ഉച്ചതിരിഞ്ഞ് ഖാസ് ഖജുരി ഗലിയിലെ ഓരോ വീടും കലാപകാരികള്‍ ഓരോന്നായി ആക്രമിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ ഓരോ വീട്ടിലും മുസ്ലീങ്ങള്‍ കൂട്ടമായി ഭയത്തോടെ ഒളിച്ചിരിക്കുകയാണ്. മുഹമ്മദ അനീസ് എന്ന ബിഎസ്എഫ് ജവാനും ഇതേ ഭയത്തോടെയാണ് ഒളിച്ചിരിക്കുന്നത്. അനീസ് തന്റെ വീടിന് പുറത്തുള്ള അഡ്രസ് ബോര്‍ഡിലായിരുന്നു പ്രതീക്ഷ വെച്ചിരുന്നത്. ഖാസ് ഖജൂരി ഖലിയിലെ 76ാം നമ്പര്‍ വീടായിരുന്നു അനീസിന്റേത്. എന്നാല്‍ ഇയാളുടെ പേരുകള്‍ കണ്ടതോടെ വീടുകള്‍ തല്‍ക്കക്ഷണം കലാപകാരികള്‍ കത്തിക്കുകയായിരുന്നു.

അനീസിന്റെ വീടിന് പുറത്ത്, വീട് നമ്പറിനൊപ്പം ബി.എസ്.എഫ് ജവാന്‍ അനീസ് എന്ന് രേഖപ്പെടുത്തിയിരുന്നു. പക്ഷേ കലാപകാരികളുടെ കയ്യില്‍ നിന്ന് രക്ഷപെടാന്‍ അതൊന്നും മതിയാകുമായിരുന്നില്ല. അതിര്‍ത്തി കാക്കുന്ന ബി.എസ്.എഫ് ജവാന്‍ എന്നതിനേക്കാള്‍ അയാളുടെ മതമായിരുന്നു കലാപകാരികള്‍ കണ്ടത്. ആക്രോശങ്ങളുമായി എത്തിയ കലാപകാരികള്‍ ആദ്യം വീടിന് പുറത്തുണ്ടായിരുന്ന കാറുകൾക്ക് തീയിട്ടു. ഏതാനും മിനിറ്റിന് ശേഷം അക്രമികള്‍ വീടിന് നേരെ കല്ലെറിഞ്ഞു. ”ഇവിടെ വരൂ പാകിസ്താനി, ഞങ്ങൾ നിനക്ക് പൗരത്വം നൽകാം” എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ അവർ വീടിനുള്ളിലേക്ക് ഒരു ഗ്യാസ് സിലിണ്ടർ എറിഞ്ഞു.

ജീവന്‍ നഷ്ടപ്പെടുമെന്ന് ഉറപ്പായ അനീസ് ഇതിനോടകം പിതാവിനെയും രണ്ടു ബന്ധുക്കളെയും കൊണ്ട് രക്ഷപെട്ട് ഓടി. 2013 ൽ ബി‌.എസ്‌.എഫിൽ ചേർന്നതിന് ശേഷം അനീസ് മൂന്ന് വർഷം ജമ്മു കശ്മീര്‍ അതിർത്തിയിലായിരുന്നു. അനീസിനൊപ്പം പിതാവ് മുഹമ്മദ് മുനിസ് (55), അമ്മാവൻ മുഹമ്മദ് അഹമ്മദ് (59), 18 വയസുള്ള സഹോദരി നേഹ പർവീൻ എന്നിവരും വീട്ടിലുണ്ടായിരുന്നു. അർദ്ധസൈനികരുടെ സഹായത്തോടെയാണ് അനീസും കുടുംബവും ഇവിടെ നിന്ന് രക്ഷപെട്ടത്. ഇതിന് തൊട്ടുപിന്നാലെ അക്രമികള്‍ എറിഞ്ഞ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിക്കരിഞ്ഞു. അനീസിന്റെ വീടിനടുത്തുള്ള ഖജുരി ഖാസിന്റെ രണ്ട് പാതകളിലായി 35 വീടുകൾക്കാണ് കലാപകാരികള്‍ തീയിട്ടത്.

അനീസിന്റെ കുടുംബം അവരുടെ ജീവിതത്തിലെ സമ്പാദ്യം മുഴുവനും വീട്ടിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഏപ്രിലില്‍ നേഹയുടെയും തൊട്ടടുത്ത മാസം അനീസിന്റെയും വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. “ഞങ്ങളുടെ ജീവിതകാലം മുഴുവൻ സമ്പാദിച്ചതെല്ലാം ഇല്ലാതായി,” കുടുംബം പറഞ്ഞു. വിവാഹത്തിനായി സമ്പാദിച്ചുവെച്ചിരുന്ന മൂന്നു ലക്ഷം രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ആഭരണങ്ങളുമെല്ലാം കത്തി നശിച്ചതായും കുടുംബം പറഞ്ഞു. ഖജുരി ഖാസ് ഹിന്ദു ഭൂരിപക്ഷ പ്രദേശമാണ്. എന്നാല്‍ അവരുടെ അയൽവാസികളാരും ആക്രമണത്തിൽ പങ്കാളികളായിട്ടില്ല എന്നാണ് അനീസിന്റെ കുടുംബം പറയുന്നത്. അവരാണ് തങ്ങളെ സഹായിച്ചതെന്നും അനീസിന്റെ കുടുംബം പറയുന്നു.

കലാപത്തില്‍ ഏറ്റവുമധികം നഷ്ടമുണ്ടായ കുടുംബമാണ് അനീസിന്റേത്. 35 മുസ്ലീം വീടുകളാണ് ഈ മേഖലയില്‍ അഗ്നിക്കിരയായത്. അനീസിന്റെ വീട്ടില്‍ തന്നെയായിരുന്നു എല്ലാ സമ്പാദ്യവും വെച്ചിരുന്നത്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ രണ്ട് വിവാഹങ്ങള്‍ ഇവരുടെ കുടുംബത്തില്‍ നടക്കാനുണ്ടായിരുന്നു. അനീസിന്റെ വിവാഹം മെയിലാണ് നടക്കേണ്ടിയിരുന്നത്. സഹോദരിയുടെ വിവാഹം ഏപ്രിലില്‍ നടക്കേണ്ടതായിരുന്നു. ഇവര്‍ സൂക്ഷിച്ച വെച്ച ആഭരണങ്ങള്‍, പണം എല്ലാം കത്തി നശിച്ചു. അതേസമയം പുറത്തുനിന്നുള്ളവരാണ് കലാപകാരികള്‍ എന്ന് അനീസിന്റെ കുടുംബം പറയുന്നു.

വിവാഹം കഴിഞ്ഞ് വെറും 12 ദിവസത്തിനുള്ളില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട തസ്ലീനിന്റെയും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി 14നാണ് തസ്ലീന്‍ അഷ്ഫാഖിനെ വിവാഹം ചെയ്യുന്നത്. ബുലന്ധ്‌ഷെഹറില്‍ വെച്ചായിരുന്നു വിവാഹം. ഇവര്‍ മുസ്തഫബാദില്‍ എത്തുമ്പോഴേക്ക് കലാപം തുടങ്ങിയിരുന്നു. വിവാഹത്തിലെ തിരക്കുകള്‍ കാരണം ഇവര്‍ക്ക് ഒരുമിച്ച് സമയം ചെലവിടാന്‍ പോലും സാധിച്ചിരുന്നില്ല. ഇലക്ട്രീഷ്യനായിരുന്ന അഷ്ഫാഖിനെ സമീപത്തെ വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ശരിയാക്കാനായി വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ തിരിച്ചുവന്നില്ല. ആരോ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് കണ്ടെത്തുകയായിരുന്നു. താന്‍ ഒരിക്കല്‍ മാത്രമാണ് അഷ്ഖാഫുമായി ഭക്ഷണം കഴിച്ചതെന്ന് തസ്ലീന്‍ പറഞ്ഞു.

Top