മുള്ളന്‍ പന്നിയെ പിടിക്കാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവ് മരിച്ചു

ധര്‍മ്മത്തടുക്കയില്‍ മുള്ളന്‍ പന്നിയെ പിടിക്കാനായി ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. ബാളിഗെയിലെ രമേശാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വെള്ളത്തിനായി കര്‍ഷകര്‍ നിര്‍മ്മിച്ച തുരങ്കത്തിനുള്ളില്‍ മുള്ളന്‍ പന്നിയുണ്ടെന്ന വിവരം ലഭിച്ചതിനെതുടര്‍ന്ന് രമേശും അയല്‍വാസികളായ നാലുപേരും സ്ഥലത്തെത്തി.

തുടര്‍ന്ന് കൂടയുള്ളവരെ പുറത്ത് കാവല്‍ നിര്‍ത്തി രമേശ് ഗുഹക്കുള്ളിലേക്ക് പോയി. ഏറെനേരം കഴിഞ്ഞും തിരിച്ചിറങ്ങാതായതോടെ ഒപ്പമുണ്ടായിരുന്നവര്‍ അന്വേഷിച്ച് അകത്തുകയറിയെങ്കിലും ശ്വാസതടസം നേരിട്ടതോടെ പുറത്തിറങ്ങി. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും അഗ്‌നിശമനസേനയും, നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും രമേശിനെ കണ്ടെത്താന്‍ സാധിച്ചില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് ഇന്നു രാവിലെ മുതല്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.4 മൃതദേഹം പുറത്തെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. തുരങ്കത്തിനുള്ളിലെ മണ്ണിടിച്ചിലാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നത്.

Top