തിരുവല്ലയില്‍ കാണാതായ യുവാവിന്റെ മൃതദേഹം ഓടയ്ക്കുള്ളില്‍

തിരുവല്ല: തിരുവല്ല നഗര മധ്യത്തില്‍ ഓടയ്ക്കുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി .ഞായറാഴ്ച രാത്രികാണാതായ യുവാവിന്റെതാണെന്ന് കരുതുന്നു.തിരുവല്ല മാവേലിക്കര റോഡില്‍ മാര്‍ക്ക് ജംഗ്ഷനടുത്തുള്ള വെണ്ണിക്കുളം ബുക്ക്സ്റ്റാളിന് മുന്നിലുള്ള ഓടയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടത്.

ഇതിന് 50 മീറ്റര്‍ അകലെ യുവാവ് സഞ്ചരിച്ച ബൈക്ക് കണ്ടെത്തിയിരുന്നു. അപകടം സംഭവിച്ചതാണെന്നാണ് കരുതുന്നത്. യുവാവിനെ കാണാതിരുന്നതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും പോലീസും ബന്ധുക്കളും സമീപപ്രദേശങ്ങളിലെല്ലാം അന്വേഷിക്കുകയും ചെയ്തെങ്കിലും കണ്ടെത്താനായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചൊവ്വാഴ്ച ഉച്ചയ്ക്ക് സമീപത്തെ ഹോട്ടലുടമയുടെ ആറാം ക്ലാസ് വിദ്യാത്ഥിയായ മകന്‍ ഓടക്കടുത്തൂടെ നടക്കുമ്പോള്‍ കാലുകണ്ട് നാട്ടുകാരോട് വിവരം പറയുകയായിരുന്നു .ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി ഓടയുടെ സ്ലാബ് നീക്കം ചെയ്താണ് മൃതദേഹം പുറത്തെടുത്തത്

Top