ആംബുലന്‍സ് വാടക നല്‍കാന്‍ പണമില്ലാത്തതിനാല്‍ രോഗിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കൊണ്ടുപോയ സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിനോട് വിശദീകരണം തേടി. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടും ജില്ലാ കളക്ടറും മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. സൗജന്യ ആംബുലന്‍സ് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ സമീപിച്ചെങ്കിലും സഹായം കിട്ടിയില്ലെന്നാണ് ആരോപണം. ഇന്ധനത്തിനുള്ള ചെലവ് മാത്രം നല്‍കിയാല്‍ മൃതദേഹം എത്തിക്കാമെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സന്നദ്ധത അറിയിച്ചു.
എന്നാല്‍ അതിനുള്ള പണവും ഇവരുടെ കൈയ്യില്‍ ഉണ്ടായിരുന്നില്ല. കര്‍ണാടക ബിദാര്‍ സ്വദേശിയായ ചന്ദ്രകല (45) യാണ് ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. തുടര്‍ന്ന് മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനായി ബന്ധുക്കളെത്തുകയായിരുന്നു. എന്നാല്‍ ഇവരുടെ കൈവശം മൃതദേഹം കൊണ്ടുപോകാനുള്ള പണമില്ലെന്ന് മനസ്സിലാക്കിയ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സഹായവുമായി എത്തുകയായിരുന്നു. ഇന്ധനച്ചെലവ് മാത്രം നല്‍കിയാല്‍ മൃതദേഹം എത്തിക്കാമെന്ന് അറിയിച്ചെങ്കിലും അതിന് ആവശ്യമായ പണവും ചന്ദ്രകലയുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജേ് സൂപ്രണ്ടിനെ കാണുകയായിരുന്നു. ആശുപത്രി മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് ആംബുലന്‍സിനുള്ള പണം അനുവദിക്കുകയോ അല്ലെങ്കില്‍ എംബാം ചെയ്ത ശേഷം മൃതദേഹം കാറില്‍ അയയ്ക്കുകയോ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇതു രണ്ടും നടന്നില്ല. തുടര്‍ന്ന് മറ്റു വഴിയില്ലാതെ വന്നതോടെ ബന്ധുക്കള്‍ വന്ന കാറിന്റെ ഡിക്കിയില്‍ തന്നെ മൃതദേഹം കൊണ്ടുപോകുകയായിരുന്നു. അതേസമയം, ബന്ധുക്കള്‍ സൗജന്യ ആംബുലന്‍സ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഡ്രൈവര്‍മാരുടെ വാദം.