മധുര: അപകടത്തില്‍ മരിച്ച 60 കാരിയുടെ മൃതദേഹത്തിന് പകരം ആശുപത്രിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് ലഭിച്ചത് മറ്റൊരു യുവതിയുടെ മൃതദേഹം. അപകടത്തില്‍ മരിച്ച അണ്ണാലക്ഷ്മിയുടെ മൃതദേഹം മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. വെള്ളത്തുണി പുതപ്പിച്ച നിലയിലായിരുന്നു മൃതദേഹം. അന്ത്യകര്‍മ്മങ്ങള്‍ക്കായി ബന്ധുക്കള്‍ ഇവരെ പുതപ്പിച്ചിരുന്ന വെള്ളത്തുണി മാറ്റിയപ്പോള്‍ ഞെട്ടി. അണ്ണാലക്ഷ്മിയുടെ മൃതദേഹമായിരുന്നില്ല അത്. 60 കാരിക്കു പകരം പൊള്ളലിന്റെ പാടുകളുള്ള 30 കാരിയുടെ മൃതദേഹമാണ് ഇവര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് യുവതിയുടെ മൃതദേഹം ആശുപത്രിക്ക് വിട്ടുകൊടുത്ത് ബന്ധുക്കള്‍ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. ആത്മഹത്യ ചെയ്ത സെല്‍വിയുടെ മൃതദേഹമാണ് അബദ്ധത്തില്‍ അണ്ണാലക്ഷ്മിയുടെ ബന്ധുക്കള്‍ക്ക് അധികൃതര്‍ ഏല്‍പ്പിച്ചത്. പിന്നീട് അണ്ണാലക്ഷ്മിയുടെ മൃതദേഹം ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. തുടര്‍ന്ന് ബന്ധുക്കള്‍ സംസ്‌കാരം നടത്തി.