50 ലക്ഷം പേരെ കൊല്ലാന്‍ കഴിയുന്ന രാസവസ്തു പിടിച്ചു; അനധികൃത ലാബില്‍ നിന്നാണ് മയക്ക് മരുന്ന് പിടിച്ചത്

0ന്യൂഡല്‍ഹി: ഇന്‍ഡോറില്‍ അനധികൃത ലബോറട്ടറിയില്‍ നിന്ന മാരകമായ മനുഷ്യനിര്‍മിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. 40 മുതല്‍ 50 ലക്ഷം പേരെ കൊല്ലാന്‍ ശേഷിയുള്ളതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്. ഫെന്റാനൈല്‍ എന്ന മയക്കു മരുന്നാണ് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ലാബില്‍ നിന്ന പിടിച്ചെടുത്തത്. ഒരാളെ കൊല്ലാന്‍ രണ്ടു മില്ലിഗ്രാം ഫെന്റാനൈല്‍ മതിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് ലഹരിമരുന്ന് ഫെന്റാനൈല്‍ ആണെന്ന് സ്ഥിരീകരിച്ചത്. ഒമ്പത് കിലോയോളം വരുന്ന ഫെന്റാനൈല്‍ ആണ് കണ്ടെത്തിയത്. ഇത് പിടിച്ചെടുത്ത ലബോറട്ടറി, പ്രദേശത്തെ ഒരുവ്യവസായിയും ഒരു കെമിസ്റ്റും ചേര്‍ന്നാണ് നടത്തുന്നതെന്നാണ് വിവരം. ഇന്ത്യയില്‍ ഇതാദ്യമായാണ് ഫെന്റാനൈല്‍ പിടിക്കപ്പെടുന്നത്. രാസായുധമായി ഉപയോഗിച്ചാല്‍ നിരവധി ആളുകള്‍ കൂട്ടത്തോടെ കൊല്ലപ്പെടാന്‍ കാരണമാകുന്ന രാസവസ്തുവാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലഹരിമരുന്നുകളായ ഹെറോയിനേക്കാള്‍ 50 മടങ്ങും മോര്‍ഫിനേക്കാള്‍ 100 മടങ്ങും അധിക വീര്യമുള്ളതാണ് ഫെന്റാനൈല്‍. ഇതിന്റെ പൊടി വളരെ കുറഞ്ഞ അളവില്‍ ശ്വസിച്ചാല്‍ തന്നെ ജീവന് ഭീഷണിയാണെന്നാണ് വിവരങ്ങള്‍. ഇത് പകൃതിദത്തമായ ലഹരിമരുന്നല്ല. പരീക്ഷണശാലയില്‍വെച്ച് കൃത്രിമമായി നിര്‍മിക്കുന്നതാണ്. ഇത് വളരെവേഗം വായുവില്‍ പരക്കും. ത്വക്കില്‍കൂടി ആഗീരണം ചെയ്യപ്പെടും. ഇത്തരത്തില്‍ രണ്ട് മില്ലീഗ്രാമോളം ഫെന്റാനൈല്‍ ഉള്ളിലെത്തിയാല്‍ മരണം ഉറപ്പാണ്.

പരിശീലനം സിദ്ധിച്ച ശാസ്ത്രജ്ഞര്‍ക്ക് അതീവ സുരക്ഷാസംവിധാനങ്ങളുള്ള ലബോറട്ടറികളില്‍ മാത്രമേ ഈ രാസവസ്തു നിര്‍മ്മിക്കാന്‍ സാധിക്കു. വേദനാ സംഹാരികളായും, അനസ്തേഷ്യ നടത്തുന്നതിനും നിയന്ത്രിത അളവില്‍ ഫെന്റാനൈല്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 110 കോടി വിലമതിക്കുമെന്നാണ് വിവരങ്ങള്‍. അമേരിക്കയില്‍ 2016 മാത്രം ഫെന്റാനൈല്‍ ഉപയോഗം അമിതമായതിനെ തുടര്‍ന്ന് 20,000 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഫെന്റാനൈല്‍ ഗുളികകള്‍ പക്ഷെ വിദേശങ്ങളില്‍ കരിഞ്ചന്തകളില്‍ സുലഭമായി ലഭിക്കും. അപ്പാഷെ, ചൈനാ ഗിരി, ചൈനാ ടൗണ്‍ തുടങ്ങിയ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.

മെക്സിക്കന്‍ ലഹരിമരുന്ന് മാഫിയയാണ് ഇന്ത്യയില്‍ ഈ മരുന്ന് നിര്‍മിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നേരത്തെ ചൈനയിലായിരുന്നു ഇവരുടെ നിര്‍മാണകേന്ദ്രങ്ങള്‍ നിരീക്ഷണം ശക്തമായതും നിയമങ്ങള്‍ കര്‍ശനമായതും ഇന്ത്യയിലേക്ക് നിര്‍മാണം മാറ്റാന്‍ കാരണമായെന്നാണ് കരുതുന്നത്. ഇന്ത്യയിലേക്ക് ഇത് നിര്‍മിക്കുന്നതിനാവശ്യമായ രാവസ്തുക്കള്‍ നിയമവിരുദ്ധമായ വഴികളില്‍ഡ കൂടിയാണ് എത്തുന്നത്. പ്രധാന അസംസ്‌കൃത വസ്തുവായ 4ANPP എന്ന രാസവസ്തുവിന്റെ ഇന്ത്യയിലെ വഴികള്‍ പിന്തുടര്‍ന്നാണ് ഫെന്റാനൈല്‍ പിടികൂടുന്നതിലേക്കെത്തിയത്.

Top