കൂട്ടുകാരന്റെ മൃതദേഹം കാണാൻ പോയ 2സുഹൃത്തുക്കൾ തളർന്ന് വീണ്‌ മരിച്ചു

കൂട്ടുകാരന്റെ മൃതദേഹം കണാൻ പോയ മറ്റ് 2 സുഹൃത്തുക്കൾ തളർന്ന് വീണ്‌ മരിച്ചു. മരിച്ച 3 പേരും ഉറ്റ ചങ്ങാതിമാർ. ചങ്ങാതിമാർ മരണത്തിലും ഒന്നിച്ചപ്പോൾ തകർന്ന് പോയത് 3 കുടുംബവും ആങ്ങമൂഴിയിലെ നാട്ടുകാരും. എല്ലാം ഒരു സിനിമാ കഥ പോലെ. ആങ്ങമൂഴിയിലാണ് നാടിനെ ദുഃഖത്തിലാക്കി 3 പേർ മരിച്ചത്.രോഗബാധിതനായിരുന്ന ആങ്ങമൂഴി വടക്കേചരുവിൽ രവീന്ദ്രൻ (53) തിങ്കളാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഏറെ നാളായി ചികിത്സയിലായിരുന്നു. വീട്ടിൽ എത്തിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടു മടങ്ങുമ്പോൾ തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് കൊച്ചാണ്ടിയിൽ താമസിക്കുന്ന മഠത്തിനേത്ത് രവീന്ദ്രൻ (60) തളർന്നുവീണത്.ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു. സംസ്കാരം നടത്തി.വടക്കേചരുവിൽ രവീന്ദ്രന്റെ സംസ്കാരം ഇന്നലെ രാവിലെയാണ് നടന്നത്. ഇതിൽ പങ്കെടുക്കുന്നതിനിടെയാണ് അയൽവാസി കൂടിയായ കുഴിക്കൽ പടിഞ്ഞാറ്റിൻകര സന്തോഷിനു (47) നെഞ്ചുവേദന അനുഭവപ്പെട്ടത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: അമ്പിളി. മക്കൾ: ശ്രീക്കുട്ടൻ, ശ്രീക്കുട്ടി.വടക്കേചരുവിൽ രവീന്ദ്രന്റെ ഭാര്യ വാസന്തി. മക്കൾ: രാഹുൽ, നിഖിൽ.

Top