
ടെൽഅവീവ്: ഹമാസ് ഭീകര തലവൻ യഹിയ സിൻവറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. മുഖത്തും ശരീരത്തിലും സാരമായി പരിക്കേറ്റിട്ടുണ്ട്. തലയോട്ടിയുടെ ഒരു ഭാഗവും തകർന്ന നിലയിലാണ് .ശരീരം ആകമാനം മുറിവുകൾ ഉണ്ട് .തലയിൽ വെടിയേറ്റാണ് സിൻവാർ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത ചീഫ് പാത്തോളജിസ്റ്റ് ചെൻ കുഗൽ പറഞ്ഞു. ഇസ്രായേൽ നാഷണൽ സെൻ്റർ ഓഫ് ഫോറൻസിക് മെഡിസിനിലാണ് പോസ്റ്റുമോർട്ടം നടന്നത്.
സിൻവാറിന്റെ മൃതദേഹത്തിൽ വിരലുകൾ ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ടത് സിൻവർ തന്നെ എന്ന് ഡിഎൻഎ പരിശോധനയിലൂടെ ഉറപ്പാക്കാൻ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വിരലുകൾ മുറിച്ചു കൊണ്ടുപോയതാകാം എന്നാണ് റിപ്പോർട്ടിലുള്ളത്. ഇസ്രയേലിലെ ജയിലിൽ ഉണ്ടായിരുന്ന കാലത്ത് ശേഖരിച്ച ഡിഎൻഎ സാമ്പിളുകൾക്കൊപ്പം ഈ വിരലുകൾ പരിശോധിച്ചാണ് കൊല്ലപ്പെട്ടത് സിൻവർ ആണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചത്.
സിൻവാർ ഷെൽ ആക്രമണത്തിൽ അല്ല മരിച്ചതെന്നും റിപ്പോർട്ടിലുണ്ട്. തലയിൽ ബുള്ളറ്റ് തറച്ചുകയറിയാണ് മരണം. സിൻവാർ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ഇസ്രയേൽ ടാങ്ക് ആക്രമണം നടത്തുകയും പിന്നീട് സൈനീകർ സിൻവാറിനെ വധിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പങ്കുവെച്ച ചിത്രങ്ങളിൽ തലയോട്ടി പൂർണമായും തകർന്ന നിലയിലാണ് സിൻവറിന്റെ മൃതദേഹം കാണപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്.
61-കാരനായ സിൻവറിനെയും മറ്റ് രണ്ട് പേരെയും ഒക്ടോബർ 16ന് നടത്തിയ പ്രത്യേക ഓപ്പറേഷനിൽ ഐഡിഎഫ് ചാമ്പലാക്കിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഡിഎൻഎ പരിശോധനയ്‌ക്കായി സൈന്യം ഇയാളുടെ വിരലുകൾ മുറിച്ചുവെന്നും അന്തർദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. 2011വരെ ഇസ്രായേൽ ജയിലിൽ ആയിരുന്നു സിൻവർ. അന്ന് ശേഖരിച്ച് വച്ച മെഡിക്കൽ ഡാറ്റ ഉപയോഗിച്ചാണ് ഐഡിഎഫ് സിൻവറിന്റെ മൃതദേഹം സ്ഥികരിച്ചത്. ആദ്യം പല്ലുകൊണ്ട് തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ലെന്നും കുഗൽ പറഞ്ഞു.
ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് തലവൻ യഹിയ സിൻവാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലുള്ളത് നിർണായക വിവരങ്ങളെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സിൻവാർ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
അതേസമയം, യഹിയ സിൻവറിന്റെ മരണത്തിൽ ഹമാസ് കഴിഞ്ഞ ദിവസം അനുശോചനം രേഖപ്പെടുത്തിയിരുന്നു. ‘യഹ്‌യ സിന്‍വാര്‍, മഹാനായ നേതാവിന്, രക്തസാക്ഷിയായ ഞങ്ങളുടെ സഹോദരന് അനുശോചനം രേഖപ്പെടുത്തുന്നു’, എന്നാണ് അല്‍ ജസീറയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ഹമാസ് വക്താവ് ഖാലീല്‍ ഹയ്യ അറിയിച്ചത്. ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറുന്നത് വരെ ബന്ദികളെ വിട്ടയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യഹ്‌യയുടെ മരണം നേട്ടമെന്നായിരുന്നു ഇസ്രയേല്‍ വിദേശകാര്യമന്ത്രി പറഞ്ഞത്. വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഹമാസ് ആയുധം ഉപേക്ഷിച്ച് മടങ്ങാന്‍ തയ്യാറായാല്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കുമെന്നായിരുന്നു പറഞ്ഞത്.ഇസ്രായേൽ സൈന്യം ഒളിത്താവളത്തിൽ തിരച്ചിൽ നടത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു വീഡിയോയിൽ സിൻവറിന്റെ ഇടതുകൈയുടെ ചൂണ്ടുവിരൽ അപ്രത്യക്ഷമാണ്.