കുമളി: പച്ചക്കറി വിലയില്‍ വന്‍ ഇടിവ്. തമിഴ്നാട്ടില്‍ തക്കാളിയുടെ വില കുത്തനെ കുറഞ്ഞു. കമ്പം ഉഴവര്‍ മാര്‍ക്കറ്റില്‍ ഒരു കിലോ തക്കാളിക്ക് ഏഴു രൂപയാണ് വില. തേനി ജില്ലയില്‍ തക്കാളി ഉല്‍പാദനം കുത്തനെ വര്‍ധിച്ചതോടെയാണ് 20 രൂപയില്‍നിന്ന് ഏഴു രൂപയായി കുറഞ്ഞത്. തക്കാളിക്ക മാത്രമല്ല പച്ചക്കറികള്‍ക്കും വില കുറഞ്ഞിട്ടുണ്ട്. പച്ചമുളക്, കിഴങ്ങ്, ഉള്ളി എന്നിവയ്ക്ക് 20 രൂപയും വെണ്ടയ്ക്കയ്ക്ക് 10 രൂപയും ബീന്‍സിന് 35 രൂപയുമാണ്. തമിഴ്നാട്ടില്‍ നിന്ന് കേരളത്തില്‍ എത്തുന്ന പച്ചക്കറികളില്‍ കമ്പം, തേനി ഭാഗത്ത് കൃഷി ചെയ്യുന്നതും ഉള്‍പ്പെടുന്നു. അതുകൊണ്ട് കേരളത്തിലും ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
തമിഴ്നാട്ടിലെ ഗുഡല്ലൂരില്‍ ഞായറാഴ്ചകളില്‍ പുതുതായി പച്ചക്കറി ചന്ത ആരംഭിച്ചതും വില കുറയാന്‍ കാരണമായി. ചൊവ്വാഴ്ചയാണു കമ്പത്തെ ചന്ത.