സി.കെ. ജാനു എന്‍ഡിഎ വിടുന്നു; പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പുതിയ രാഷ്ട്രീയ നിലപാട് 

വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പുതിയ രാഷ്ട്രീയ നീക്കത്തിന് തയ്യാറായി സികെ ജാനു. നിലവില്‍ എന്‍ഡിഎ മുന്നണിയിലാണ് സികെ ജാനുവും അവര്‍ നേത്യത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭയും. എന്നാല്‍ എന്‍ഡിഎയില്‍ പോയതിന് കാരണം അര്‍ഹിക്കുന്ന പരിഗണന എല്‍ഡിഎഫോ യുഡിഎഫോ നല്‍കാത്തതാണെന്നും ഇടതു മുന്നണിയോ വലതു മുന്നണിയോ അര്‍ഹിക്കുന്ന പരിഗണന നല്‍കിയാല്‍ അവരുടെ കൂടെ നില്‍ക്കുമായിരുന്നെന്നും ജാനു വ്യക്തമാക്കി.

ഇരുമുന്നണികളും തങ്ങളെ വോട്ടുബാങ്ക് മാത്രമായിട്ടാണ് കണ്ടത്. അര്‍ഹിക്കുന്ന പരിഗണന ഇരുകൂട്ടരും നല്‍കിയില്ല. എല്‍ഡിഎഫും യുഡിഎഫും ആവശ്യമായ പരിഗണന നല്‍കയാല്‍ അവരുടെ കൂടെ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്താം. എല്‍ഡിഎഫാണ് മുന്നണിയെന്ന രീതിയില്‍ തങ്ങളെ പരിഗണിക്കേണ്ടതെന്നും സി.കെ ജാനു അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കൂടെയാണ് ഞങ്ങളുടെ ഭൂരിഭാഗം പേരും പ്രവര്‍ത്തിച്ചത്. അവരുടെ രക്തവും ജീവിതവും ഈ പ്രസ്ഥാനത്തിനു വേണ്ടിയാണ് നല്‍കിയത്. പക്ഷേ തിരികെ ലഭിച്ചത് അവഗണന മാത്രമാണെന്ന് ജാനു പറഞ്ഞു.

2019 ലെ പാര്‍ലമെന്റ് തിരെഞ്ഞടുപ്പിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ തീരുമാനമുണ്ട്. തിരെഞ്ഞടുപ്പിനെ സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്താനാന്‍ തയ്യാറാണ്. കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലും പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ പരിഗണനയോ അവസരമോ ലഭിച്ചിട്ടില്ല. അവര്‍ക്ക് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിന് അവസരം നല്‍കുന്നതിന് വേണ്ടി ശ്രമിക്കും അതിനായി ചര്‍ച്ച ആരുമായും നടത്തുമെന്നും ജാനു പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും തങ്ങളെ മനുഷ്യരായി പരിഗണിച്ചിട്ടില്ല. നിരന്തരം മതവും ജാതിയും ദൈവവുമില്ലെന്ന് പറയുന്ന ഇടതുപക്ഷത്തിന്റെ നിലപാടുകളില്‍ ജാതീയത പ്രകടമാണ്. തങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ സമീച്ചത് എന്‍ഡിഎ മാത്രമാണ്. അതു കൊണ്ടാണ് തങ്ങളുടെ എന്‍.ഡി.എയില്‍ ചേര്‍ന്നതെന്നും ജാനു പറഞ്ഞു

Top