ജാനുവിനുള്ള പണം കൊണ്ടുവന്നത് തുണി സഞ്ചിയിൽ; സഞ്ചിയുടെ മുകളിൽ ചെറുപഴം വച്ച് ഒളിപ്പിച്ചു: എൻ.ഡി.എ സ്ഥാനാർത്ഥിയാകാൻ സി.കെ.ജാനുവിന് കെ.സുരേന്ദ്രൻ പണം നൽകിയതിന് കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് പ്രസീത അഴീക്കോട്

സ്വന്തം ലേഖകൻ

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥികാൻ സി.കെ ജാനുവിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പണം നൽകിയതിന് കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് പ്രസീത അഴീക്കോട്. സംഭവത്തിൽ ആർ.എസ്.എസിനുള്ള പങ്കിനെക്കുറിച്ച് സുരേന്ദ്രൻ പറയുന്ന ഫോൺ സംഭാഷണമാണ് പ്രസീത അഴീക്കോട് പുറത്തുവിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആർ.എസ്.എസ് ഓർഗനൈസിങ് സെക്രട്ടറി എം.ഗണേഷാണ് ജാനുവിനുള്ള പണം ഏർപ്പാടാക്കുന്നതെന്ന് ഓഡിയോയിൽ പറയുന്നുണ്ട്. ആദ്യം കൈമാറിയ 10 ലക്ഷത്തിന് പുറമെയാണ് 25ലക്ഷം കൂടി ജാനുവിന് നൽകിയതെന്ന് ഓഡിയോയിലുണ്ട്.

പ്രസീത പുറത്തുവിട്ട ഓഡിയോയുടെ പൂർണ്ണരൂപം

”മാർച്ച് 26ന് ഞങ്ങൾ താമസിച്ചിരുന്ന ബത്തേരി മണിമല ഹോം സ്‌റ്റേയിലെ മുറിയിൽ വെച്ചാണ് ബി.ജെ.പി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ജാനുവിന് പണം കൈമാറിയത്. പ്രശാന്ത് രാവിലെ എട്ടരയോടെ കോട്ടന്റെ സഞ്ചിയിലാണ് പണം കൊണ്ടുവന്നത്.

സഞ്ചിയുടെ മുകളിൽ ചെറുപഴമായിരുന്നു. പൂജ കഴിഞ്ഞ കഴിച്ച സാധനങ്ങളാണെന്നാണ് ചോദിച്ചപ്പോൾ പറഞ്ഞത്. ജാനു ചേച്ചിക്ക് കൊടുക്കാനാണെന്നും സൂചിപ്പിച്ചു. അതിൽ നിന്നും ഞങ്ങൾക്ക് തരുമോയെന്ന് സെക്രട്ടറി ചോദിച്ചപ്പോൾ സ്ഥാനാർഥിക്കു വേണ്ടി കഴിപ്പിച്ച പൂജയാണെന്ന് പറഞ്ഞത്.

അവരെടുത്തിട്ടു നിങ്ങൾക്കു തരുമെന്നും പ്രതികരിച്ചു. അഞ്ചു മിനിറ്റ് കഴിപ്പോൾ ജാനു വന്ന് സഞ്ചി വാങ്ങുകയായിരുന്നു. ആ സഞ്ചി വിനീത എന്ന പെൺകുട്ടിക്കാണ് ജാനു കൊടുത്തത്”

Top