വിടവാങ്ങിയത് കേരളത്തിന്‍റെ ആദരവ് ലഭിച്ച വ്യക്തിത്വം -കെ. സുരേന്ദ്രന്‍

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും മതപണ്ഡിതനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം ഏറെ വേദനാജനകമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.

സുരേന്ദ്രന്‍. പാണക്കാട് തങ്ങളുടെ വിയോഗം കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമൂഹത്തില്‍ പക്വതയോടെ ഇടപെടുന്ന അദ്ദേഹത്തിന് മത-രാഷ്ട്രീയത്തിനുമപ്പുറം മുഴുവന്‍ കേരളത്തിന്‍റെയും ആദരവ് ലഭിച്ചിരുന്നതായും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും കെ. സുരേന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Top