സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ പെ​യ്യും

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും 24 മ​ണി​ക്കൂ​റി​ൽ 12 മു​ത​ൽ 20 സെ​ന്‍റീ​മീ​റ്റ​ർ ​വ​രെ​ ക​ന​ത്ത മ​ഴ പെ​യ്യും. ഞാ​യ​റാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഏ​ഴു​മു​ത​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള മ​ഴ പെ​യ്യു​മെ​ന്നാ​ണ് കാ​ലാ വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വി​ല​യി​രു​ത്തു​ന്ന​ത്.

വ്യാ​ഴാ​ഴ്ച​വ​രെ ശ​ക്ത​മാ​യ മ​ഴ തു​ട​രും. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ പാ​ത്തി ശ​ക്ത​മാ​യി അ​ഞ്ചു​നാ​ൾ​കൂ​ടി ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യി​ൽ തു​ട രും. ​അ​തി​നാ​ൽ കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ കെ. ​സ​ന്തോ​ഷ് അ​റി​യി​ച്ചു. ന്യൂ​ന​മ​ർ​ദ പ്ര​ഭാ​വ​ത്താ​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ മ​ഴ കൂ​ടു​മെ​ന്നും വി​ല​യി​രു​ത്തു​ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ൾ: എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച റെ​ഡ് അ​ല ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റി​ൽ 20 സെ​ന്‍റീ​മീ​റ്റ​റി​ൽ അ​ധി​കം മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത പ്ര​വ​ചി​ച്ച ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. തി​ങ്കളാ​ഴ്ച ഇ​ടു​ക്കി, മ​ല​പ്പു​റം കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ചൊ​വ്വാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കോ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ടും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചു.

അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കേ​ര​ള തീ​ര​ത്തും ക​ർ​ണാ​ട​ക, ല​ക്ഷ ദ്വീ​പ് തീ​ര​ത്തും കാ​റ്റി​ന്‍റെ വേ​ഗ​ത 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ​വ​രെ​യാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Top