മഞ്ചേരിയില്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി അബ്ദുള്‍ മജീദാണ് മരിച്ചത്.

ന്യൂമോണിയ ബാധിച്ച് ഇന്നലെയാണ് ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ സ്രവം പരിശോധനയ്ക്കായി അയച്ചിരുന്നു. ഫലം ലഭിച്ചിട്ടില്ല.

കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമേ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുകയുള്ളൂ.

Top