സര്‍ക്കാര്‍ ജീവനക്കാരെ ഇങ്ങനെ പിഴിയണോ? സംഭാവന പിരിവോ ഗുണ്ടാ പിരിവോ, മുഖ്യമന്ത്രി ഇടപെടണം

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ നിര്‍മ്മിതിയ്ക്കായി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സാലറി ചാലഞ്ചിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം നിരവധി പേര്‍ തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സാലറി ചാലഞ്ചിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ജീവനക്കാരില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ശമ്പളം വാങ്ങുകയാണെന്നും സംഭാവന നല്‍കുന്നത് ഗുണ്ടാ പിരിവ് പോലെ ആയിയെന്നുമാണ് അഭിപ്രായങ്ങള്‍. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഒരു മാസത്തെ ശമ്പളം നല്‍കാന്‍ കഴിയുന്ന സാമ്പത്തിക സ്ഥിതിയല്ല ഉള്ളത്. പലരും വരവും ചെലവും കണക്കുകൂട്ടിയാണ് കഴിയുന്നത്. ആ സാഹചര്യത്തില്‍ ഒരു മാസത്തെ ശമ്പളം മാറ്റി വെയ്ക്കാന്‍ കഴിയില്ലെന്നും തങ്ങള്‍ക്ക് ഇ്ഷ്ടമുള്ള തുക നല്‍കാന്‍ കഴിയുന്ന സംവിധാനം ഉണ്ടാക്കണമെന്നുമാണ് വാദങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top