അമ്മയെ കൊലപ്പെടുത്തി കത്തിച്ചതിൽ ആ മകന് ആശങ്കയില്ല;സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു

പേരൂര്‍ക്കട: പേരൂര്‍ക്കടയില്‍ വീട്ടമ്മയുടെ മൃതദേഹം ചപ്പുചവറുകള്‍ക്കിടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട ദീപയ്‌ക്കെതിരേ ഭര്‍ത്താവ് അശോകനും. കുവൈറ്റിൽ നിന്നെത്തിയ അശോകനും മകള്‍ അനഘയും ദീപയുടെ വഴവിട്ട ബന്ധങ്ങളെപ്പറ്റിയാണ് മൊഴിനല്‍കിയതെന്ന് പോലീസ്. കേസില്‍ മകനും എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായ മകന്‍ അക്ഷയ് അറസ്റ്റിലായതിനു പിന്നാലെയാണ് അശോകന്റെ വെളിപ്പെടുത്തല്‍.രണ്ടുവര്‍ഷമായി ദീപ ഭര്‍ത്താവും മകളുമായി ഒരുതരത്തിലുള്ള ബന്ധവും പുലര്‍ത്തിയിരുന്നില്ല. എല്‍.ഐ.സി അഡ്വൈസർ ജോലി ഉപേക്ഷിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ദീപ തയാറായില്ലെന്നും അശോകന്‍ പറയുന്നു. ക്രിസ്മസ് ദിനത്തില്‍ സിനിമ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍നിന്ന് ആരോ ഇറങ്ങിയോടുന്നത് കണ്ടെന്നാണ് മകന്‍ ആദ്യം പോലീസിനോടു പറഞ്ഞത്. അമ്മയുടെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് ബന്ധുകള്‍ക്കും അറിയാമായിരുന്നെന്നും മൊഴിയിലുണ്ട്.

അതേസമയം മകനും എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായ അക്ഷയ് മാതാവിനെ കൊലപ്പെടുത്തിയ രീതിയാണ് പോലീസിനെ ഞെട്ടിക്കുന്നത്. അമ്മയുടെ മരണത്തിലല്ല, ഭാവിജീവിതം അവതാളത്തിലായതിലാണു ദുഖമെന്നും അക്ഷയ് പോലീസിനോട് പറഞ്ഞത്. അക്ഷയ് യുടെ പരസ്പര വിരുദ്ധ മൊഴിയില്‍ പിടിച്ചുകയറിയ പോലീസ് പ്രതിയെക്കൊണ്ട് തന്നെ സംഭവം പറയിക്കുകയായിരുന്നു പോലീസ് ചെയ്തത്.akshay -tvm

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞെട്ടിക്കുന്ന രീതിയിലാണ് അക്ഷയ് കൊലപാതകം ആസൂത്രണം ചെയ്തത്. ക്രിസ്മസ് ദിനത്തില്‍ സിനിമ കഴിഞ്ഞ് വീട്ടിലെത്തിയ ഇയാള്‍ അമ്മയുടെ പിന്നിലൂടെ ചെന്ന് ബെഡ്ഷീറ്റ് തലയിലും കഴുത്തിലും മുറുക്കി ആദ്യം തറയില്‍ തള്ളിയിട്ടു. അതിന് ശേഷം കഴുത്ത് ഞെരിച്ചു. ബഹളം ഉണ്ടാവാതിരിക്കാന്‍ കാല് കൊണ്ട് നെഞ്ചില്‍ ചവിട്ടിയമര്‍ത്തിയായിരുന്നു കഴൂത്തില്‍ അമര്‍ത്തിപ്പിടിച്ചത്. അമ്മ മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം മൃതദേഹം പുറത്ത് കൊണ്ടുപായി കത്തിച്ചു.

ക്രിസ്മസ് കേക്ക് വാങ്ങാനുള്ള പണം ദീപയില്‍നിന്ന് വാങ്ങിയശേഷമാണ് അക്ഷയ് കൊലയ്ക്ക് തുനിഞ്ഞതെന്ന് അന്വേഷണ സംഘം പറയുന്നു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അക്ഷയ്ക്ക് കുറേ പേപ്പറുകളില്‍ പരീക്ഷയുണ്ട്, ഇതിനായി ട്യൂഷന് പോകുന്നതിനായി ഫീസ് ആവശ്യപ്പെട്ടത് തര്‍ക്കത്തിലേക്കു നയിച്ചെന്നും ഇതു കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നും പിന്നീട് അക്ഷയ് മൊഴി മാറ്റി.

രാത്രി വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍നിന്ന് ആരോ ഇറങ്ങിയോടുന്നത് കണ്ടെന്നാണ് ആദ്യം പറഞ്ഞത്. അമ്മയുടെ മോശം പെരുമാറ്റം തന്റെ മാനസിക നില തകിടം മറിച്ചെന്നും പ്രതി മൊഴി നല്‍കി. അമ്മയുടെ വഴിവിട്ട ബന്ധങ്ങളെ കുറിച്ച് ബന്ധുകള്‍ക്കും അറിയാമായിരുന്നെന്നും മൊഴിയിലുണ്ട്. അതിനാലാണ് ആത്മഹത്യയാണെന്നു വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചതും അമ്മയെ കാണാനില്ലെന്ന് ചേച്ചിയെ ധരിപ്പിച്ചതും.രണ്ടുവര്‍ഷമായി ദീപ ഭര്‍ത്താവും മകളുമായി ഒരുതരത്തിലുള്ള ബന്ധവും പുലര്‍ത്തിയിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. എല്‍.ഐ.സി ഏജന്‍റ് ജോലി ഉപേക്ഷിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ദീപ തയാറായില്ലെന്നും അശോകന്‍ പറയുന്നു. ദീപയുടെ മൊബെല്‍ ഫോണിലേക്കു വന്ന കോളുകളെ കേന്ദ്രീകരിച്ചും അന്വേഷണവും മുന്നോട്ടുനീങ്ങുന്നുണ്ട്. അതിനാലാണ് ആത്മഹത്യയാണെന്നു വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചതും അമ്മയെ കാണാനില്ലെന്ന് ചേച്ചിയെ ധരിപ്പിച്ചതും.ക്രിസ്മസ് കേക്ക് വാങ്ങാനുള്ള പണം ദീപയില്‍നിന്ന് വാങ്ങിയശേഷമാണ് അക്ഷയ് കൊലയ്ക്ക് തുനിഞ്ഞതെന്ന് അന്വേഷണ സംഘം പറയുന്നു.

Top