കോഴിക്കോട്: ഇരുട്ടിയാല്‍ റോഡിലിറങ്ങുന്നത് അപരാധമായി കണ്ടിരുന്ന സ്ത്രീകളൊക്കെ നാമജപ ഘോഷയാത്രയായി ഏത് രാത്രിയിലും റോഡിലിറങ്ങാന്‍ തുടങ്ങി.ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയ്‌ക്കെതിരെ സമരത്തിനിറങ്ങിയ സ്ത്രീകളെ പരിഹസിച്ച് ദീപ നിഷാന്ത് രംഗത്ത്. ഈ വിധിയുടെ പ്രതിഫലനമാണെന്നും അവര്‍ പറഞ്ഞു വിടി ഭട്ടതിരിപ്പാടിന് പോലും സാധിക്കാതിരുന്ന കാര്യമാണ് ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതിയുടെ ചരിത്രപ്രധാനമായ വിധിക്ക് സാധിച്ചതെന്ന് അവര്‍ പരിഹസിച്ചു.
പെട്രോളിനും പാചകവാതകത്തിനും വിലകൂടിയപ്പോള്‍ പോലും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് വരാതിരുന്ന സ്ത്രീകളൊക്കെ തങ്ങള്‍ അശുദ്ധരാണെന്ന് വിളിച്ചുപറയാനാണെങ്കില്‍ പോലും റോഡിലിറങ്ങി എന്നത് സന്തോഷമുണ്ടാക്കുന്നതാണ്.അമ്പലത്തില്‍ കയറുന്നതാണ് വിപ്ലവമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ മറ്റൊരാളെ അമ്ബലത്തില്‍ കയറ്റാതിരിക്കുക എന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിക്ക് നിരക്കാത്തതാണ്.
ആചാരങ്ങള്‍ പലതും വഴിയില്‍ ഉപേക്ഷിച്ചാണ് നാം ഇന്ന് കാണുന്ന നിലയിലെത്തിയിട്ടുള്ളത്. ആ ചരിത്രമെല്ലാം വിസ്മരിച്ചാണ് പലരും ആചാരങ്ങളും, വിശ്വാസങ്ങളും സംരക്ഷിക്കാനെന്ന വ്യാജേന യാത്ര നടത്തുന്നത്. അഭിപ്രായം പറയുന്ന സ്ത്രീകള്‍ക്കൊക്കെ ലഭിക്കുന്നത് ശകാരവും കൂവലുകളുമാണ്. വിശ്വാസം നല്ലതാണെങ്കില്‍ അത് നല്ലതാണ്.
ഹിന്ദുവും രാജ്യവും അപകടത്തിലാണെന്ന ഒരു വിഭ്രാന്തി ജനങ്ങളില്‍ ജനിപ്പിച്ച് അവരെ മുതലെടുക്കുന്നതാണ് സംഘപരിവാര്‍കാര്‍ .അത്തരം വിഭ്രാന്തികളില്‍ പെട്ട സ്ത്രീകളാണ് ഇന്ന് നിരത്തിലിറങ്ങി തങ്ങള്‍ അശുദ്ധരാണെന്ന് പ്രഖ്യാപിച്ച് നാമം ജപിക്കുന്നത്. അങ്ങനെയുള്ള സ്ത്രീകളില്‍ പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ദീപ നിഷാന്ത് കോഴിക്കോട് പറഞ്ഞു.