കവിത മോഷ്ടിച്ചത്!! സത്യ സംഭവം പുറത്ത്; വെളിപ്പെടുത്തലുമായി ദീപ നിശാന്ത്

അദ്ധ്യാപികയായ ദീപ നിശാന്ത് പ്രസിദ്ധീകരിച്ച കവിത മോഷ്ടിച്ചത് തന്നെയെന്ന് തുറന്ന് സമ്മതിച്ച് ദീപ തന്നെ രംഗത്തെത്തി. കവിത തനിക്ക് തന്നത് ശ്രീചിത്രന്‍ ആണെന്നാണ് ദീപ വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ ‘ട്രാപ്’ ചെയ്യപ്പെടുകയാണുണ്ടായതെന്നും ദീപാ നിശാന്ത് വ്യക്തമാക്കി. പ്രമുഖ ദലിത് കവി കലേഷ് എഴുതിയ കവിതയാണ് മോഷണ വിവാദത്തിലായത്

സാംസ്‌ക്കാരിക പ്രഭാഷകന്‍ എം ജെ ശ്രീചിത്രനാണ് സ്വന്തം കവിതയെന്ന രീതിയില്‍ കവിത നല്‍കി പ്രസിദ്ധീകരിക്കാന്‍ ദീപാ നിശാന്തിന് നല്‍കിയതെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. കവിതാ വിവാദവുമായി ബന്ധപ്പെട്ട് ശ്രീചിത്രന്റെ പേര് പുറത്തുവന്നപ്പോള്‍ അദ്ദേഹമത് നിഷേധിക്കുകയാണ് ചെയ്തത്. എന്നാല്‍ മാധ്യമങ്ങളോട് തന്റെ പങ്ക് ശ്രീചിത്രന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ദീപാ നിശാന്ത് കുടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദീപാ നിശാന്തിന്റെ പ്രതികരണം പൂര്‍ണ്ണരൂപം:

“മറ്റൊരു വ്യക്തിയേയും ഇതിലേക്ക് കൊണ്ടുവരേണ്ട എന്ന് കരുതിയാണ് ഇത്രയും നേരം പ്രതികരിക്കാതിരുന്നത്. ഞാന്‍ ഒരിക്കലും വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കാര്യമാണ്. ഇതിന്റെ എല്ലാ ആരോപണങ്ങളും വരുന്നത് എനിക്കെതിരെ മാത്രമായിരിക്കും എന്നെനിക്ക് ഉറപ്പുണ്ട്. നിഷേധിച്ചില്ലെങ്കില്‍ ആര്‍ക്ക്? എന്തിന് അയച്ചു? എന്നതിനൊക്കെ മറ്റ് വ്യാഖ്യാനങ്ങളാകും ഉണ്ടാകുക എന്നും അതുകൊണ്ട് ഇക്കാര്യം വരുമ്പോള്‍ അത് നിഷേധിക്കുന്നതാണ് നല്ലതെന്നുമാണ് ആയാള്‍ എന്നോട് പറഞ്ഞത്. അയാള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത് ഞാന്‍ അറിഞ്ഞു. അയാളുടെ പേര് മാധ്യമങ്ങള്‍ വഴി പുറത്തുവന്നുകഴിഞ്ഞു. ഞാനായിട്ട് പേര് പറയുന്നില്ല.

അത് ഞാന്‍ എഴുതിയതല്ല. മറ്റൊരാള്‍ എന്നെ ഏല്‍പിച്ചതാണ്. അത് പ്രസിദ്ധീകരണത്തിന് കൊടുത്തത് എന്റെ തെറ്റാണ്. അങ്ങനെ ഞാനതില്‍ ട്രാപ് ചെയ്യപ്പെട്ടതാണ്. പക്ഷേ, വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ആര് എനിക്കിത് തന്നു എന്ന് പറയാന്‍ ഞാനില്ല. ഇക്കാര്യം ഞാന്‍ പിന്നീട് എഴുതുന്നുണ്ട്. ഏകപക്ഷീയമായി അയാള്‍ രക്ഷപെടുകയും ഞാന്‍ ഇരയാക്കപ്പെടുകയും വേണ്ടതില്ലല്ലോ. സംഘ്പരിവാറും മറ്റും ഇതെടുത്ത് ആഘോഷിക്കും എന്നുള്ളതുകൊണ്ടാണ് ഇത്ര നേരവും മിണ്ടാതിരുന്നത്.

അയാള്‍ എന്റെ കാലുപിടിച്ച് പറഞ്ഞിട്ടുണ്ട്. ഇത്തരം ഒരുകാര്യം പുറത്തറിഞ്ഞാല്‍, അയാളുടെ കുടുംബവും അയാള്‍ക്കുള്ള ഫെയ്മും സാഹചര്യങ്ങളും തകര്‍ന്നുപോകുമെന്ന ഭയം ആയാള്‍ക്കുണ്ട്.”

Top