തൃശ്ശൂര്‍: കേരളവര്‍മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് കവിത മോഷ്ടിച്ചുവെന്ന ആരോപണത്തില്‍ ദീപയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. യുവകവിയായ എസ് കലേഷ് ആണ് ദീപ ടീച്ചര്‍ തന്റെ കവിത മോഷ്ടിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് കലേഷ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ടീച്ചറിനെതിരകെ പ്രതിഷേധം ശക്തമാവുകയായിരുന്നു. ടീച്ചര്‍ക്കെതിരെയുള്ള ആരോപണം കൊണ്ടാടിയത് ട്രോളന്മാരാണ്. കോപ്പിയടിക്ക് അവര്‍ പുതിയൊരു വാക്ക് നല്‍കിയത് ‘ദീപയടി’ എന്നാണ്. സോഷ്യല്‍ മീഡിയില്‍ ദീപാ നിശാന്തിനെതിരെ പലരും രഗത്ത് വന്നു. ആരോപണത്തില്‍ ദീപാ നിശാന്ത് മറുപടി നല്‍കണം എന്നും സോഷ്യല്‍ മീഡിയയിലൂടെ പലരും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ദീപാ നിശാന്ത് മറുപടിയുമായി രംഗത്ത് എത്തിയെങ്കിലും തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വ്യക്തത വരുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.