മലയാളികളായ അമ്മയും മകളും ഡൽഹിയിൽ കൊല്ലപ്പെട്ട നിലയിൽ.കൊലയാളി മകളുടെ ആൺ സുഹൃത്തതെന്നു പോലീസ് സംശയം

ന്യൂഡൽഹി:ഡൽഹി മലയാളികളെ ഞെട്ടിച്ചുകൊണ്ട് മലയാളികളായ അമ്മയെയും മകളെയും ഡൽഹിയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശിനികളും ഡൽഹിയിൽ സ്ഥിരതാമസക്കാരുമായ സുമിതാ വാട്‌സ്യാ (48), മകൾ സമൃതാ വാട്‌സ്യ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. കിഴക്കൻ ഡൽഹിയിലെ വസുന്ധരാ എൻക്ലേവിലെ മൻസാരാ അപ്പാർട്ട്‌മെന്റിൽ തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് മൃതദേഹങ്ങൾ കണ്ടത്.

ഡൽഹിക്ക് സമീപത്തെ നോയ്ഡയിൽ ഒരു സന്നദ്ധ സംഘടനയിൽ പ്രവർത്തിക്കുകയാണ് സുമിത. ഹോട്ടൽ മാനേജ്‌മെന്റ് പഠനം പൂർത്തിയാക്കിയ മകൾ സമൃത പരിശീലനം നടത്തിവരുകയായിരുന്നു. സുമിതയുടെ ഭർത്താവ് 20 വർഷങ്ങൾക്ക് മുമ്പ് മരിച്ചു.ഇന്നലെ രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോൾ അമ്മയും മകളും രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകളുടെ ആൺ സുഹൃത്തായ വിക്രാന്ത് നാഗറാണ് (വിനയ്) കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. വിക്രാന്തും സ്മൃതയും തമ്മിൽ അടുത്തിടെ അകന്നിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഞായറാഴ്ച രാത്രി വിക്രാന്തും മറ്റൊരാളും ഇവരുടെ ഫ്‌ളാറ്റിൽ എത്തിയിരുന്നെന്ന് സമീപവാസികളും പറഞ്ഞു.സംഭവത്തിൽ ന്യൂ അശോക്‌നഗർ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഫ്‌ളാറ്റിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബുധനാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Top