ഡല്‍ഹിയില്‍ സ്ത്രീയുടെ മൃതദേഹം തുണ്ടുകളാക്കി ഉപേക്ഷിച്ച നിലയില്‍

സ്ത്രീയുടെ മൃതദേഹം തുണ്ടുകളാക്കി ഉപേക്ഷിച്ച നിലയില്‍. ഡല്‍ഹിയിലെ അലിപുരിലാണ് സംഭവം. മൃതദേഹത്തിന്റെ കുറച്ചു ഭാഗങ്ങള്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലും തലയുള്‍പ്പെടെ ഛേദിക്കപ്പെട്ട നിലയിലുമാണ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ മൃതദേഹം സ്ത്രീയുടേത് ആണെന്ന് മാത്രമാണ് വ്യക്തമായിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. തിങ്കളാഴ്ച വൈകീട്ട് ഇതുവഴി നടന്നുപോകുകയായിരുന്ന വഴിയാത്രക്കാരനാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഇതേ തുടര്‍ന്ന് അലിപൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കേറ്റ പാടുകളുണ്ട്. തെരുവ് നായകള്‍ മൃതദേഹം മാന്തിക്കീറിയതാകാം ഇതെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ഡിസിപി ഗൗരവ് ശര്‍മ വ്യക്തമാക്കി.

Top