ദില്ലി: ദില്ലി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിച്ച് ആം ആദ്മി പാർട്ടി. ഫലം പ്രഖ്യാപിച്ച 130 സീറ്റിൽ 75 ഇടത്തും ആപ്പ് ജയിച്ചു. 55 സീറ്റുകളിൽ ബിജെപിയും വിജയിച്ചു.
ആം ആദ്മി പാര്‍ട്ടി മുനിസിപ്പല്‍ കോര്‍പറേഷന്‍ തൂത്തുവാരുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.അതേസമയം, കോൺഗ്രസ് തകർന്നടിഞ്ഞു. ഒമ്പത് സീറ്റുകളില്‍ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ തുടരുകയാണ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ദില്ലിയിൽ ആംആദ്മി പ്രവർത്തകർ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു. പതിനഞ്ച് വർഷത്തെ ദുർഭരണത്തിൽ നിന്ന് ദില്ലി നഗരസഭ മോചിതമായെന്ന് എഎപി എംഎൽഎ ദിലീപ് പാഢ്യ പ്രതികരിച്ചു. ആം ആദ്മി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കഴിഞ്ഞു. ജനങ്ങളുടെ ഫലമാണിത്. ദില്ലി മുനിസിപ്പൽ കോർപറേഷനില്‍ എ എ പി തന്നെ ഭരിക്കുമെന്നും ദിലീപ് പാഢ്യ പറഞ്ഞു.