ഡൽഹിയിൽ വയോധികയെ കൊന്ന് കനാലിലേക്ക് എറിഞ്ഞ ദമ്പതിമാർ പൊലീസ് പിടിയിൽ ; 75കാരിയെ കഷണങ്ങളാക്കി കനാലിലേക്ക് എറിഞ്ഞത് കടം വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ ചോദിച്ചതിന്

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ഡൽഹി നജാഫ്രയിൽ വയോധികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞ ദമ്പതികൾ പൊലീസ് പിടിയിൽ. ദമ്പതികൾ നേരത്തെ സ്ത്രീയിൽ നിന്ന്ഒരു ലക്ഷം രൂപം കടംവാങ്ങിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് വയോധിക തിരികെ ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മൃതദേഹം നജഫ്ഗഡ് കനാലിൽ എറിയുന്നതിനുമുൻപ് മൃതദേഹം പല കഷണങ്ങളായി മുറിച്ചതായി അനിൽ ആര്യയും ഭാര്യ തനുവും പൊലീസിനോട് പറഞ്ഞു.

ദമ്പതികളുടെ മൊഴിയെ തുടർന്ന് 75 കാരിയുടെ മൃതദേഹം കനാലിൽ നിന്ന് പൊലീസ് കണ്ടെടുത്തു.പണം തിരികെ നൽകാൻ സ്ത്രീ നിരന്തരം ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇവന്റ് മാനേജ്‌മെന്റ് ഉദ്യോഗസ്ഥനായ പ്രതി പൊലീസിനോട് പറഞ്ഞു.

ദമ്ബതികൾ സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.ശേഷം മൃതദേഹം കഷ്ണങ്ങളാക്കി കനാലിൽ എറിയുകയായിരുന്നു

Top