
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തോക്കുചൂണ്ടി രണ്ട് ലക്ഷം രൂപ കവര്‍ന്നു. പ്രഗതി മൈതാനിലെ അടിപ്പാതയില്‍ വെച്ചാണ് കാര്‍ തടഞ്ഞു നിര്‍ത്തി കവര്‍ച്ച ചെയ്തത്. ശനിയാഴ്ച ഉച്ചയോടെ ഗുരുഗ്രാം ദേശീയപാതയിലാണ് കവര്‍ച്ച നടന്നത്.
ബൈക്കിലെത്തിയ നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ ആരുടെ പണമാണ് നഷ്ടപ്പെട്ടതെന്ന കാര്യം ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിട്ടില്ല. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ഹെല്‍മറ്റ് ധരിച്ച അക്രമികളിലൊരാള്‍ തോക്ക് ചൂണ്ടി ഡ്രൈവറെ ഭീഷണിപ്പെടുത്തുന്നത് വീഡിയോയില്‍ കാണാം. മറ്റൊരാള്‍ കാറിന്റെ പിന്‍സീറ്റില്‍ നിന്ന് ബാഗ് എടുത്ത് ബൈക്കില്‍ മറ്റുള്ളവരോടൊപ്പം കയറിപ്പോകുന്നതും വീഡിയോയിലുണ്ട്.
അതേസമയം, വീഡിയോ വൈറലായതോടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന രാജിവെക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.