വെള്ളമടിച്ചു പാമ്പായി ഡല്‍ഹി പോലീസ് ; മെട്രോ ട്രെയിനില്‍ തലകുത്തി വീഴുന്ന വീഡിയോ വൈറലാകുന്നു

ന്യൂഡല്‍ഹി: നിയമം നടപ്പാക്കേണ്ടവര്‍ തന്നെ അത് ലംഘിക്കുമ്പോള്‍ പ്രത്യേകിച്ച് തലസ്ഥാന നഗരിയിലെ പോലീസായാലോ അങ്ങിനെയൊരു കാഴ്ച്ചയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വൈറലാകുന്നത്. ഡല്‍ഹി മെട്രോ ട്രയിനില്‍ കുടിച്ചു പൂസായി യാത്രചെയ്യുന്ന പോലീസുകാരന്റെ വീഡിയോയാണ് മാധ്യമങ്ങളിള്‍ വാര്‍ത്തയായത്. മദ്യപന്‍മാര്‍ക്ക് നിരോധനവും മദ്യകുപ്പികളുമായി യാത്ര ചെയ്യാന്‍ പോലും അനുവദിക്കാത്ത ഡല്‍ഹി മെട്രോയിലാണ് പോലീസുകാരന്റെ ഈ അഭ്യാസം

അതീവ സുരക്ഷയുള്ള ഡല്‍ഹി മെട്രോയില്‍ അമിതമായി മദ്യപിച്ച് ലക്കുകെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ് വീഡിയോയില്‍. മൂക്കറ്റം മദ്യപിച്ച് മെട്രോയില്‍ കയറിയ പൊലീസുകാരന്‍ പുറത്തേക്കുള്ള തന്റെ വഴിതിരയുകയും ഒടുവില്‍ നിലതെറ്റി താഴെ വീഴുന്നതുമാണ് ദൃശ്യങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താഴെ വീഴുന്ന പൊലീസുകാരനെ സഹയാത്രികള്‍ എഴുനേല്‍പ്പിക്കുന്നതും വിഡിയോയില്‍ കാണാം. മറ്റുള്ള യാത്രക്കാര്‍ക്ക് ശല്യമാകുമെന്നതിനാല്‍ മദ്യപിച്ച ആളുകളെ ഡല്‍ഹി മെട്രോയില്‍ കയറ്റാറില്ല. മദ്യവുമായി യാത്ര ചെയ്യാനും അനുവദിക്കില്ല. ഇതിനിടെയാണ് നിയമസംരക്ഷകനായ പൊലീസുകാരന്‍ തന്നെ മദ്യപിച്ച് യാത്ര ചെയ്യുന്ന ദൃശ്യം പുറത്തായിരിക്കുന്നത്.

Top