രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലകളുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു; പാക്ക് അനുകൂല ഹാക്കര്‍മാരെന്ന് സംശയം; കാശ്മീര്‍ സൈനികര്‍ക്കെതിരെ ആരോപണം

ഡല്‍ഹി: രാജ്യത്തെ പത്ത് പ്രമുഖ സര്‍വ്വകലാശാലകളുടെയും ഐഐടികളുടെയും വെബ് സൈറ്റുകള്‍ പാക്ക് അനുകൂല ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടേയും അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടേയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടവയില്‍ ഉള്‍പെടുന്നു. പിഎച്ച്‌സി എന്ന് സ്വയം വിശേഷിപ്പിച്ച സംഘം സൈനിക ചെയ്തികളെ ചോദ്യം ചെയ്യുന്ന സന്ദേശങ്ങള്‍ വെബ് സൈറ്റില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സൈറ്റുകള്‍ പഴയ രീതിയില്‍ ആയിട്ടുണ്ട് ഇപ്പോള്‍

ഇന്ത്യന്‍ സൈന്യം കശ്മീരി പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുകയാണെന്നും കശ്മീരികളെ കൊലപ്പെടുത്തുകയാണെന്നും ഹാക്കര്‍മാര്‍ ആരോപിച്ചു. നാഷണല്‍ എയ്‌റോസ്‌പേസ് ലബോറട്ടറീസിന്റേതുള്‍പെടെ പത്ത് സര്‍ക്കാര്‍ വെബ്‌സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിങ്ങള്‍ വീരന്‍മാരെന്നു പറയുന്നവര്‍ കശ്മീരില്‍ ചെയ്യുന്നതെന്താണെന്ന് അറിയാമോ? അവര്‍ കശ്മീരിലെ നിരപരാധികളെ കൊന്നാടുക്കുകയാണെന്ന് നിങ്ങള്‍ക്കറിയാമോ? അവരിപ്പോഴും കശ്മീരി പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ സഹോദരനോ, സഹോദരിയോ, പിതാവോ, മാതാവോ കൊല്ലപ്പെട്ടാല്‍ നിങ്ങള്‍ക്കെങ്ങനെയാവും അനുഭവപ്പെടുക? ആരെങ്കിലും നിങ്ങളുടെ അമ്മയേയോ സഹോദരിയെയോ ബലാല്‍സംഗം ചെയ്താല്‍ നിങ്ങളുടെ ജീവിതവും കുടുംബവും തകര്‍ന്നു പോവില്ലേ? എന്നും ചോദിക്കുന്നു.

Top