ഡല്‍ഹിയിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഡല്‍ഹി ഹൈക്കോടതി. പ്രകോപനപരമായി പ്രസംഗിച്ചതിന്റെ പേരിലാണ് ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വര്‍മ, അഭയ് വര്‍മ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. കലാപവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്.
കലാപത്തിന്റെ ഉത്ഭവ സ്ഥാനം ലക്ഷ്യമിട്ടാണ് നടപടി വേണ്ടത്. ഒരു ശൃംഖല പോലെയാണ് കാര്യങ്ങള്‍ പിന്നീട് പ്രവര്‍ത്തിച്ചതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് മുരളീധര്‍ പറഞ്ഞു. പ്രകോപനപരമായ പ്രസംഗത്തില്‍ കേസെടുക്കാത്തത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹൈക്കോടതി പറഞ്ഞു. 22 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.